Advertisement

മുന്‍ എംഎല്‍എ സൈമണ്‍ ബ്രിട്ടോ അന്തരിച്ചു

December 31, 2018
Google News 0 minutes Read

മുന്‍ എംഎല്‍എ സൈമണ്‍ ബ്രിട്ടോ അന്തരിച്ചു. 2006 മുതല്‍ 2011 വരെ കേരള നിയമ സഭയില്‍ അംഗമായിരുന്നു (ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിയായി നാമനിര്‍ദേശം ചെയ്യപ്പെട്ട അംഗം). 64 വയസ്സായിരുന്നു. മൃതദേഹം തൃശൂരിലെ ദയ ആശുപത്രിയില്‍. സിപിഐഎം നേതാവാണ്. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. എസ്.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡന്റായിരുന്നു. കേരള ഗ്രന്ഥശാലാ സംഘം സംസ്ഥാന പ്രതിനിധി, കേരള യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ് കൗൺസിൽ സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്‌. 1983 ഒക്ടോബര്‍ 14 ന് കത്തിക്കുത്തേറ്റ് അരയ്ക്ക് താഴെ സ്വാധീനം നഷ്ടപ്പെട്ടു. പിന്നീട് വീല്‍ചെയറിലായിരുന്നു സൈമണ്‍ ബ്രിട്ടോ ജീവിതം തുടര്‍ന്നത്. എന്നാല്‍, എഴുത്തും പ്രവര്‍ത്തനങ്ങളും സൈമണ്‍ ബ്രിട്ടോ തുടര്‍ന്നു. മഹാരാജാസ് കോളേജില്‍ എസ്.എഫ്.ഐ സംഘടനയ്ക്ക് വേരുപാകുന്നതില്‍ വലിയ പങ്ക് വഹിച്ചു. സീന ഭാസ്കറാണ് ഭാര്യ. എറണാകുളത്താണ് താമസം. എഴുത്തിനും മറ്റ് ചികിത്സയുടെ ഭാഗമായും അദ്ദേഹം തൃശൂരിലേക്ക് പോകാറുണ്ടായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here