Advertisement

നവോത്ഥാനത്തിന്റെ ഭാഗമാണ് സ്ത്രീകള്‍ എന്ന് കാണിക്കേണ്ട സമയമായി, അതുകൊണ്ടാണ് വനിതാ മതിലില്‍ പങ്കെടുത്തത്; റിമ

January 1, 2019
0 minutes Read
rima

നവോത്ഥാനത്തിന്റെ ഭാഗമാണ് സ്ത്രീകള്‍ എന്ന് കാണിക്കേണ്ട സമയമായി എന്ന് തോന്നുന്നതിലാണ് വനിതാ മതിലില്‍ പങ്കെടുത്തതെന്ന് നടി റിമാ കല്ലിങ്കല്‍. കോഴിക്കോടാണ് വനിതാ മതിലില്‍ താരം അണിചേര്‍ന്നത്. സ്ത്രീകള്‍ ഇത്തരത്തിലൊരു വലിയ മാറ്റത്തിന്റെ ഭാഗമാണ് എന്ന് കാണിക്കണമെങ്കില്‍ അതിനായി ഇത്തരത്തില്‍ അത് കൈ പിടിച്ച് നില്‍ക്കണമെങ്കില്‍ അങ്ങനെ നില്‍ക്കണമെന്നും റിമ ട്വന്റിഫോറിനോട് പറഞ്ഞു.

വനിതാ മതില്‍ എങ്ങനെ വന്നു എന്നത് വലിയ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തില്‍ തന്നെ വിശകലനം ചെയ്യണം. ശബരിമല വിഷയത്തില്‍ അവിടെ സ്ത്രീകള്‍ കയറുന്നത് വരെ ആ നിലപാടില്‍ ഉറച്ച് നില്‍ക്കുക തന്നെ വേണം.  പല വിശ്വാസങ്ങളും ആചാരങ്ങളും പിന്തുടരുന്നവര്‍ നമ്മുടെ നാട്ടിലുണ്ട്. എന്നാല്‍ ശബരിമല വിഷയത്തിലെ നമ്മുടെ എല്ലാ ചര്‍ച്ചകളും വളരെ പ്രധാനപ്പെട്ടതാണ്. വളരെ നാളുകളായി മാറ്റി നിറുത്തപ്പെട്ട ലിംഗ വിവേചനം ഈ വിവാദത്തിന് പിന്നാലെ ഒന്നേ എന്ന് ചര്‍ച്ച ചെയ്യപ്പെട്ട് തുടങ്ങുകയാണ്. ഇത് വളരെ വലിയ ഒരു മാറ്റമാണ്. നമ്മുടെ നാട്ടില്‍ ഇത് ചര്‍ച്ച ചെയ്യപ്പെടുന്നു. വേറെ ഒരു നാട്ടിലും ഇത് ചര്‍ച്ചയാകുക പോലുമില്ല. അത് കേരളത്തിലേ നടക്കൂ. കേരളം പുരോഗമിച്ച നാടാണെന്ന് പറയുന്നതിന്റെ തെളിവാണിത്.

വലിയ ഒരു യുദ്ധത്തിലേക്ക് പോകാതെ ശബരിമല വിഷയം സര്‍ക്കാര്‍ പിടിച്ച് നിറുത്തി എന്ന് തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നതെന്നും റിമ പറഞ്ഞു. . സമത്വം എന്നത് എല്ലാവരും ഒരുമിച്ച് നില്‍ക്കുമ്പോഴാണ്. വനിതാ മതിലിന് എതിര്‍ വശത്ത് പുരുഷന്മാര്‍ നില്‍ക്കുന്നത് മനോഹരമായ ഒരു കാഴ്ചയാണ്. ഒരുമിച്ച് നില്‍ക്കാം എന്നത് തന്നെയാണ് ഫെമിനിസം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്.  ഒരാള്‍ ഒരാളുടെ മുകളില്‍ അല്ലെങ്കില്‍ താഴെ എന്നല്ല ലിംഗ സമത്വം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നതെന്നും റിമ പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top