Advertisement

ഗൗരിയമ്മ വനിതാ മതിലില്‍ അണിചേരുമ്പോള്‍ അത് ചരിത്രമുഹൂര്‍ത്തം!

January 1, 2019
1 minute Read

സി പിഎമ്മിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന വനിതാ മതിലില്‍ കെ.ആര്‍.ഗൗരിയമ്മ പങ്കെടുക്കുമ്പോള്‍ അത് കൗതുകമുള്ള ചരിത്ര മുഹൂര്‍ത്തമാകുന്നു. 25 വര്‍ഷം മുമ്പ് ഇതേ ദിവസമാണ് ഗൗരിയമ്മയെ സി പിഐഎം പുറത്താക്കിയത്.

1994ലെ പുതുവര്‍ഷ ദിനം ഗൗരിയമ്മയ്ക്ക് ഒരിക്കലും മറക്കാനാവില്ല. അന്നായിരുന്നു കേരളത്തിന്റെ വിപ്ലവ നായികയെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരില്‍ സിപിഎം പുറത്താക്കിയത്. അച്ചടക്കം തുടര്‍ച്ചയായി ലംഘിച്ചെന്നും എതിരാളികളുമായി ചേര്‍ന്ന് പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിച്ചെന്നും ആരോപിച്ചായിരുന്നു നടപടി. എന്നാല്‍, ഇതില്‍ തളരാതെ ജനാധിപത്യ സംരക്ഷണ സമിതി എന്ന പേരില്‍ പാര്‍ട്ടി രൂപീകരിച്ച് ഗൗരിയമ്മ രാഷ്ട്രീയത്തില്‍ സജീവമായിനിന്നു. പിന്നീട് യുഡിഎഫിന്റെ ഭാഗമായി ആന്റണി സര്‍ക്കാരില്‍ കൃഷിമന്ത്രിയായി.

എന്നാല്‍, 2014ല്‍ ഗൗരിയമ്മ യുഡിഎഫ് വിടാന്‍ തീരുമാനിച്ചപ്പോള്‍ ജെഎസ്എസ് നെടുകെ പിളരുകയും രാജന്‍ബാബുവിന്റെ നേതൃത്വത്തിലുള്ള വിഭാഗം യുഡിഎഫില്‍ ഉറച്ചുനില്‍ക്കുകയും ചെയ്തു. അന്നുമുതല്‍ സ്വതന്ത്രമായി നില്‍ക്കുന്ന ഗൗരിയമ്മ 2015ല്‍ എല്‍ഡിഎഫുമായി സഹകരിക്കാന്‍ തീരുമാനിച്ചു.

Read More: 30 ലക്ഷമല്ല, 50 ലക്ഷത്തോളം ആളുകള്‍ പങ്കെടുത്തേക്കും: കടകംപള്ളി (വീഡിയോ)

എന്നാല്‍ ഏറ്റവും പുതിയ മുന്നണി വിപുലീകരണത്തിലും സി പി ഐ എം ഗൗരിയമ്മയെ തഴഞ്ഞു. ഇതില്‍ കടുത്ത അമര്‍ഷമുണ്ടെങ്കിലും അത് പുറത്തുകാണിക്കാതെയാണ് അവര്‍ ഇപ്പോള്‍ വനിതാ മതിലില്‍ പങ്കെടുക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top