Advertisement

ദര്‍ശനം നടത്തിയെന്ന് ബിന്ദുവിന്റെ ഭര്‍ത്താവ്

January 2, 2019
0 minutes Read
sabarimala

ബിന്ദുവും കനകദുര്‍ഗ്ഗയും ശബരിമല ദര്‍ശനം നടത്തിയെന്ന് ബിന്ദുവിന്റെ ഭര്‍ത്താവ് ഹരിഹരന്‍. പോലീസ് സംരക്ഷണയിലാണ് ഇരുവരും ദര്‍ശനം നടത്തിയതെന്നാണ് ഹരിഹരന്‍ ട്വന്റിഫോറിനോട് പറഞ്ഞത്. എന്നാല്‍ പോലീസ് ഔദ്യോഗികമായി ഈ വാര്‍ത്ത സ്ഥിരീകരിച്ചിട്ടില്ല.

ഇന്ന് പുലര്‍ച്ചെ മൂന്ന് 3.45ഓടെയാണ് ഇവര്‍ ദര്‍ശനം നടത്തിയത്. ഇവര്‍ ദര്‍ശനം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ 24ന് ലഭിച്ചു.ഈ മാസം 24 ന് പെരിന്തൽമണ്ണ സ്വദേശിയായ കനക ദുർഗയും കൊയിലാണ്ടി സ്വദേശിയായ ബിന്ദുവും ശബരിമല ദർശനത്തിനായി എത്തിയിരുന്നു. എന്നാല്‍ മരക്കൂട്ടം പിന്നിട്ടതോടെ ഇവരെ ഭക്തരും പ്രതിഷേധക്കാരും ചേര്‍ന്ന് തടഞ്ഞു. തുടര്‍ന്ന് ഇവരെ പോലീസ് തിരിച്ച് അയക്കുകയായിരുന്നു. തിരിച്ച് വരുമെന്ന് ഉറപ്പ് ലഭിച്ചതിനാലാണ് തിരിച്ച് പോകുന്നതെന്ന് അന്ന് കനക ദുര്‍ഗ്ഗ പറഞ്ഞിരുന്നു

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top