യുവതികൾ സന്നിധാനത്ത് കയറി; വാർത്ത സ്ഥിരീകരിച്ച് ഇന്റലിജൻസ്

യുവതികൾ സന്നിധാനത്ത് കയറിയെന്ന 24 പുറത്തുവിട്ട വാർത്ത സ്ഥിരീകരിച്ച് ഇന്റലിജൻസ്. മഫ്തിയിലെത്തിയ പോലീസിന്റെ സഹായത്തോടെയാണ് യുവതികൾ സന്നിധാനത്ത് എത്തിയത്. ഈ ദൃശ്യങ്ങളാണ് ട്വന്റിഫോർ പുറത്തുവിട്ടത്. നേരത്തെ പോലീസിന്റെ ഭാഗത്ത് നിന്നും ഒദ്യോഗിക സ്ഥിരീകരണം ലഭിച്ചിരുന്നില്ലെങ്കിലും ഇന്റലിജൻസ് വാർത്ത സ്ഥിരീകരിച്ചിരിക്കുകയാണ്.
24 ഇന്ന് രാവിലെയാണ് ഈ ചരിത്രവാർത്ത ആദ്യം പുറത്തുവിടുന്നത്. പുലർച്ചെ 4 മണിയോടെ യുവതികൾ സന്നിധാനത്ത് എത്തിയെന്ന വിവരം 24 ന് ലഭിച്ചിരുന്നുവെങ്കിലും നീണ്ട നേരത്തെ അന്വേഷണത്തിനൊടുവിൽ, യുവതികൾ കയറിയത് സന്നിധാനത്ത് തന്നെയാണ് എന്ന് ദൃശ്യങ്ങൾ കണ്ട് ഉറപ്പു വരുത്തിയിട്ടാണ് ഉത്തരവാദിത്തമുള്ള മാധ്യമസ്ഥാപനം എന്ന നിലയിൽ ഈ വാർത്ത് പുറത്തുവിടുന്നത്.
Read More : സ്ത്രീകൾ സന്നിധാനത്ത്; ദൃശ്യങ്ങൾ 24ന്
യുവതികൾ സന്നിധാനത്ത് എത്തുന്ന ഈ ചരിത്രമുഹൂർത്തത്തിന്റെ വാർത്ത ആദ്യമായി പുറത്തുവിട്ടതും ആദ്യമായി ദൃശ്യങ്ങൾ പുറത്തുവിടുന്നതും 24 ആണ്. പിന്നീട് ദേശീയ മാധ്യമങ്ങളടക്കം വാർത്ത ഏറ്റെടുക്കുകയായിരുന്നു.
അതേസമയം, ബിന്ദുവും കനകദുർഗ്ഗയും ശബരിമല ദർശനം നടത്തിയെന്ന് ബിന്ദുവിന്റെ ഭർത്താവ് ഹരിഹരൻ 24 നോട് പ്രതികരിച്ചിട്ടുണ്ട്. പോലീസ് സംരക്ഷണയിലാണ് ഇരുവരും ദർശനം നടത്തിയതെന്നാണ് ഹരിഹരൻ ട്വന്റിഫോറിനോട് പറഞ്ഞത്.
Read More : ദര്‍ശനം നടത്തിയെന്ന് ബിന്ദുവിന്റെ ഭര്‍ത്താവ്
ഇന്ന് പുലർച്ചെ മൂന്ന് 3.45ഓടെയാണ് ഇവർ ദർശനം നടത്തിയത്. ഇവർ ദർശനം നടത്തുന്നതിന്റെ ദൃശ്യങ്ങൾ 24ന് ലഭിച്ചു.ഈ മാസം 24 ന് പെരിന്തൽമണ്ണ സ്വദേശിയായ കനക ദുർഗയും കൊയിലാണ്ടി സ്വദേശിയായ ബിന്ദുവും ശബരിമല ദർശനത്തിനായി എത്തിയിരുന്നു. എന്നാൽ മരക്കൂട്ടം പിന്നിട്ടതോടെ ഇവരെ ഭക്തരും പ്രതിഷേധക്കാരും ചേർന്ന് തടഞ്ഞു. തുടർന്ന് ഇവരെ പോലീസ് തിരിച്ച് അയക്കുകയായിരുന്നു. തിരിച്ച് വരുമെന്ന് ഉറപ്പ് ലഭിച്ചതിനാലാണ് തിരിച്ച് പോകുന്നതെന്ന് അന്ന് കനക ദുർഗ്ഗ പറഞ്ഞിരുന്നു
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here