കനക ദുര്‍ഗ്ഗയും ബിന്ദുവും ശബരിമല ദര്‍ശനം നടത്തി?

ശബരിമല ദര്‍ശനം നടത്തിയെന്ന അവകാശ വാദവുമായി കനക ദുര്‍ഗ്ഗയും ബിന്ദുവും . ഇന്ന് പുലര്‍ച്ചെ മൂന്ന് 3.45ഓടെയാണ് ഇവര്‍ ദര്‍ശനം നടത്തിയത്. ഇവര്‍ ദര്‍ശനം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ 24ന് ലഭിച്ചു. പോലീസ് അധികൃതര്‍ ഈ വാര്‍ത്ത സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ പോലീസ് സംരക്ഷണയിലാണ് ദര്‍ശനം നടത്തിയതെന്നാണ് ബിന്ദു ട്വന്റിഫോറിനോട് പറഞ്ഞത്. ഒരു മണിയോടെയാണ് ഇവര്‍ പമ്പയില്‍ എത്തിയത്.
ഈ മാസം 24 നാണ് പെരിന്തൽമണ്ണ സ്വദേശിയായ കനക ദുർഗയും കൊയിലാണ്ടി സ്വദേശിയായ ബിന്ദുവും ശബരിമല ദർശനത്തിനായി എത്തിയിരുന്നു. എന്നാല്‍ മരക്കൂട്ടം പിന്നിട്ടതോടെ ഇവരെ ഭക്തരും പ്രതിഷേധക്കാരും ചേര്‍ന്ന് തടഞ്ഞു. തുടര്‍ന്ന് ഇവരെ പോലീസ് തിരിച്ച് അയക്കുകയായിരുന്നു. തിരിച്ച് വരുമെന്ന് ഉറപ്പ് ലഭിച്ചതിനാലാണ് തിരിച്ച് പോകുന്നതെന്ന് അന്ന് കനക ദുര്‍ഗ്ഗ പറഞ്ഞിരുന്നു
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here