സെക്രട്ടറിയേറ്റ് പരിസരത്ത് കല്ലേറ്; പൊലീസ് ഗ്രനേഡ് പ്രയോഗിച്ചു

സെക്രട്ടറിയേറ്റ് പരിസരത്ത് കല്ലേറ്; പൊലീസ് ഗ്രനേഡ് പ്രയോഗിച്ചു. സെക്രട്ടറിയേറ്റിന് സമീപം കുറേ നേരമായി വലിയ സംഘര്‍ഷാവസ്ഥ തുടരുകയാണ്. ശബരിമല സ്ത്രീ പ്രവേശനത്തിന് പിന്നാലെയാണ് സെക്രട്ടറിയേറ്റിന് സമീപം ബിജെപി പ്രവര്‍ത്തകര്‍ സംഘടിച്ചെത്തിയത്. ഇവിടെ ബിജെപി സമരം നടക്കുന്ന സ്ഥലത്താണ് കല്ലേറ് നടക്കുന്നത്.
രാവിലെ സെക്രട്ടറിയേറ്റിന് ഉള്ളിലേക്ക് ബിജെപി പ്രവര്‍ത്തകര്‍ ഇരച്ച് കയറിയതിനെ തുടര്‍ന്ന് പോലീസ് ഇവരെ ഇവിടെ നിന്ന് നീക്കം ചെയ്തിരുന്നു. ഇതിന് ശേഷം ശിവന്‍കുട്ടി അടക്കമുള്ളവര്‍ ഇവിടെ എത്തിയതിന് പിന്നാലെ ബിജെപി പ്രവര്‍ത്തകര്‍ പ്രകോപിതരാകുകയായിരുന്നു. തുടര്‍ന്ന് ഏറെ നേരമായി ബിജെപിയുടേയും സിപിഎമ്മിന്റേയും പ്രവര്‍ത്തകര്‍ റോഡിന്റെ ഇരുവശത്തുമായി നിലയുറപ്പിച്ചിരിക്കുകയായിരുന്നു. ഇരു വിഭാഗങ്ങളുടേയും ഇടയിലാണ് പോലീസ് നിന്നിരുന്നത്. സിഐടിയു ഓഫീസിന് അകത്ത് നിന്നും കല്ലേറുണ്ടായി. പൊലീസ് ടിയര്‍ ഗ്യാസ് പ്രയോഗിച്ചു. ബിജെപി സമര പന്തലിന് ഉള്ളിലേക്കാണ് ടിയര്‍ ഗ്യാസ് വന്ന് പതിച്ചത്. സമര പന്തലില്‍ ഉണ്ടായിരുന്ന സ്ത്രീകള്‍ അവിടെ നിന്ന് ഇറങ്ങിയോടി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here