സെക്രട്ടറിയേറ്റിന് സമീപം വലിയ സംഘര്‍ഷാവസ്ഥ

സെക്രട്ടറിയേറ്റിന് സമീപം വലിയ സംഘര്‍ഷാവസ്ഥ. ശബരിമല സ്ത്രീ പ്രവേശനത്തിന് പിന്നാലെയാണ് സെക്രട്ടറിയേറ്റിന് സമീപം ബിജെപി പ്രവര്‍ത്തകര്‍ സംഘടിച്ചെത്തിയത്. സെക്രട്ടറിയേറ്റിന് ഉള്ളിലേക്ക് ബിജെപി പ്രവര്‍ത്തകര്‍ ഇരച്ച് കയറിയതിനെ തുടര്‍ന്ന് പോലീസ് ഇവരെ ഇവിടെ നിന്ന് നീക്കം ചെയ്തിരുന്നു. ഇതിന് ശേഷം ശിവന്‍കുട്ടി അടക്കമുള്ളവര്‍ ഇവിടെ എത്തിയതിന് പിന്നാലെ ബിജെപി പ്രവര്‍ത്തകര്‍ പ്രകോപിതരാകുകയായിരുന്നു. പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.
ബിജെപിയുടേയും സിപിഎമ്മിന്റേയും പ്രവര്‍ത്തകര്‍ റോഡിന്റെ ഇരുവശത്തുമായി നിലയുറപ്പിച്ചിരിക്കുകയാണ്. ഇരു വിഭാഗങ്ങളുടേയും ഇടയിലാണ് പോലീസ് നില്‍ക്കുന്നത്. സംയുക്ത ട്രേഡ് യൂണിയന്‍ ഓഫീസിന് മുന്നില്‍ വടികളുമായാണ് പ്രവര്‍ത്തകര്‍ നില കൊള്ളുന്നത്. ചെറിയ തോതില്‍ കല്ലേറും ഉണ്ടായിട്ടുണ്ട്.സിഐടിയു ഓഫീസിന് അകത്ത് നിന്നും കല്ലേറുണ്ടായി. സിഐടിയു ഓഫീസില്‍ ഉണ്ടായിരുന്ന മുതിര്‍ന്ന നേതാക്കള്‍ പ്രവര്‍ത്തരെ തിരിച്ച് വിളിക്കുകയാണ്. ഇവിടെ ഉണ്ടായിരുന്ന വാഹനങ്ങള്‍ പോലീസ് നീക്കം ചെയ്യുകയാണ്. കൂടുതല്‍ പോലീസ് ഇങ്ങോട്ട് എത്തിക്കൊണ്ടിരിക്കുകയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here