സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെ പരിശീലകനായിരുന്ന അച്‌രേക്കര്‍ അന്തരിച്ചു

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ പരിശീലകനായിരുന്ന രമാകാന്ത് അച്‌രേക്കര്‍ (86) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് മുംബൈയിലായിരുന്നു അന്ത്യം. സച്ചിന്‍ എന്ന എക്കാലത്തെയും മികച്ച ബാറ്റ്‌സ്‌മാനെ രൂപപ്പെടുത്തിയ പരിശീലനാണ്. ക്രിക്കറ്റില്‍ തന്‍റെ നേട്ടങ്ങള്‍ക്കെല്ലാം കാരണക്കാരന്‍ ഗുരുവായ അച്‌രേക്കറാണെന്ന് സച്ചിന്‍ അഭിപ്രായപ്പെട്ടിരുന്നു.
Read More: ശബരിമലയില്‍ യുവതികള്‍ കയറി; പകുതി മീശ വടിച്ച് രാജേഷ് വാക്കുപാലിച്ചു
കായികരംഗത്തെ പരിശീലകര്‍ക്ക് നല്‍കുന്ന ദ്രോണാചര്യ പുരസ്‌കാരം 1990ല്‍ ലഭിച്ചിട്ടുണ്ട്. 2010ല്‍ പത്മശ്രീയും നല്‍കി രാജ്യം രമാകാന്ത് അച്‌രേക്കറിനെ ആദരിച്ചു. എല്ലാ അധ്യാപകദിനത്തിലും രമാകാന്ത് അച്‌രേക്കറിനെ കാണാന്‍ സച്ചിന്‍ എത്തുമായിരുന്നു. അജിത് അഗാക്കര്‍, സഞ്ജയ് ബംഗാര്‍, വിനോദ് കാബ്ലി, രമേശ് പവാര്‍ തുടങ്ങി ക്രിക്കറ്റില്‍ വലിയ ശിഷ്യ സമ്പാദ്യമുണ്ട് രമാകാന്ത് അച്‌രേക്കറിന്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here