Advertisement

നാളെ ബസ് സർവീസുകൾ നിർത്തില്ല; വ്യാപാരികൾ കട തുറക്കും

January 2, 2019
Google News 0 minutes Read

അയ്യപ്പ കർമ്മ സമിതി, എഎച്ച്പി എന്നിവർ നാളെ ആഹ്വാനം ചെയ്ത ഹർത്താൽ വ്യാപാരികളും ബസ്, ഓട്ടോ തൊഴിലാളികളും ബഹിഷ്‌കരിച്ചു.

കോഴിക്കോട് 96 ഓളം സംഘടനകൾ ചേർന്ന യോഗത്തിലാണ് ഹർത്താൽ ബഹിഷ്‌കരിക്കാൻ തീരുമാനമായത്. കടകൾ തുറക്കുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി നാസറുദ്ദീൻ പറഞ്ഞു.

നാളെയും തുടർന്നും ആര് ഹർത്താൽ പ്രഖ്യാപിച്ചാലും വയനാട് ജില്ലയിലെ മുഴുവൻ കടകളും തുറന്ന് പ്രവർത്തിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വയനാട് ജില്ലാ കമ്മിറ്റിയുടെ പ്രത്യേക അറിയിപ്പും വന്നിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here