Advertisement

സുപ്രീംകോടതി വിധി നടപ്പാക്കുന്നില്ലെങ്കിൽ തന്ത്രി സ്ഥാനം ഒഴിയണം : മുഖ്യമന്ത്രി

January 3, 2019
0 minutes Read

യുവതികൾ കയറിയതിന് പിന്നാലെ നടയടച്ച ശബരിമല തന്ത്രിയുടെ നടപടിയെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നടയടച്ചത് വിചിത്രമായ നടപടിയാണെന്നും സുപ്രീംകോടതി വിധി നടപ്പാക്കാനാകുന്നില്ലെങ്കിൽ തന്ത്രി സ്ഥാനം ഒഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇന്നലെ ഉച്ചയോടെയാണ് യുവതികൾ പ്രവേശിച്ച വാർത്ത പുറത്തുവന്നതിന് പിന്നാലെ തന്തി നടയടച്ചത്. ശേഷം ശുദ്ധികലാശ പ്രക്രിയകൾ പൂർത്തിയാക്കി ഒരു മണിക്കൂറിന് ശേഷം നട വീണ്ടും തുറക്കുകയായിരുന്നു.

തന്ത്രി നടയടച്ച നടപടിക്കെതിരെ കോടതിയലക്ഷ്യ ഹർജി നൽകിയിരുന്നെങ്കിൽ ഹർജി അടിയന്തരമായി പരിഗണിക്കില്ലെന്നും ജനുവരി 22ന് പരിഗണിക്കുമെന്നും കോടതി അറിയിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top