പാലക്കാട് വിക്ടോറിയ കോളേജിനുള്ളിൽ അക്രമം; വിദ്യാര്‍ത്ഥികളെ പൂട്ടിയിട്ടു

പാലക്കാട് വിക്ടോറിയ കോളേജിനുള്ളിൽ അക്രമം. കോളേജിലേക്ക് അതിക്രമിച്ചു കടന്ന ബി.ജെ.പി പ്രവർത്തകരാണ് അക്രമം അഴിച്ചു വിട്ടത്. വിദ്യാർത്ഥികളെ പൂട്ടിയിട്ടു. കോളേജിലെ എസ്എഫ്ഐ യുടെ കൊടിമരം ബിജെപി പ്രവർത്തകർ നശിപ്പിച്ചു. കോളേജിന്റെ കവാടത്തിന് മുകളിൽ കാവിക്കൊടി സ്ഥാപിച്ചു. വന്‍ പോലീസ് സംഘം ഇവിടെ നിലയുറപ്പിച്ചിട്ടുണ്ട്. ഹര്‍ത്താല്‍ അനുകൂലികളും പോലീസും ഇപ്പോള്‍ കോളേജിന്റെ കവാടത്തിന് മുന്നില്‍ നിലയുറപ്പിച്ചിരിക്കുരയാണ്. വലിയ സംഘര്‍ഷാവസ്ഥയിലാണ് കോളേജും പരിസരവും.
അല്പം മുമ്പാണ് പാലക്കാട് സംഘര്‍ഷം ഉണ്ടായത്. പാലക്കാട് ജനറല്‍ ആശുപത്രിയുടെ സമീപത്തായിരുന്നു സംഘര്‍ഷം ഉടലെടുത്തത്. സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിന്റെ മുന്നിൽ സിപിഎം പ്രവർത്തകർ തടിച്ച് കൂടിയിരുന്നു. കർമ്മസമിതിയുടെ മാർച്ച് ഇതിന് മുന്നിലൂടെയാണ് കടന്നു പോവേണ്ടിയിരുന്നത്. സംഘർഷത്തിന് സാധ്യത മുന്നില്‍ കണ്ട് വന്‍ പോലീസ് സംഘം ഇവിടെ ഉണ്ടായിരുന്നു. മൂന്നൂറോളം പേരാണ് കര്‍മ്മസമിതി പ്രവര്‍ത്തരുടെ മാര്‍ച്ചില്‍ ഉണ്ടായത്. ഈ മാര്‍ച്ച് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിന് സമീപത്ത് എത്തിയപ്പോള്‍ സിപിഎം പ്രവര്‍ത്തകര്‍ കല്ലെറിയുകയായിരുന്നു. ഇതെ തുടര്‍ന്നാണ് സംഘര്‍ഷം ഉണ്ടായത്. തുടര്‍ന്ന് പോലീസ് ലാത്തി വീശുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here