Advertisement

ബാബ്റി മസ്ജിദ് നിലനിന്നിരുന്ന ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസ് ഇന്ന് സുപ്രീം കോടതിയിൽ

January 4, 2019
0 minutes Read
babri masjid those including advani should face trial babari masjid case sc to produce verdict today sc to produce verdict in babri masjid conspiracy case today babri case trial begins babri masjid case court summons uma bharati advani babri masjid case final trial today

ബാബ്റി മസ്ജിദ് നിലനിന്നിരുന്ന ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസ് ഇന്ന് സുപ്രീം കോടതിയിൽ. ചീഫ് ജസ്റ്റീസ് രഞ്ജൻ ഗോഗോയ്‌ അധ്യക്ഷനായ ബെഞ്ച് ആണ് കേസ് പരിഗണിക്കുന്നത്.
തകര്‍ക്കപ്പെട്ട ബാബരി മസ്ജിദ് നിലനിന്ന അയോദ്ധ്യയിലെ 2.77 ഏക്കര്‍ തര്‍ക്കഭൂമി മൂന്നായി വിഭജിക്കണമെന്ന അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ നൽകിയ അപ്പീലുകളിൽ അന്തിമ വാദം എപ്പോൾ കേൾക്കണമെന്ന കാര്യത്തിൽ കോടതി തീരുമാനം എടുക്കും. സുന്നി വഖഫ് ബോര്‍ഡ്, നിര്‍മോഹി അഖാര, റാം ലല്ല എന്നിവയ്ക്കായി ഭൂമി വിഭജിച്ചു നല്‍കണമെന്നാണ് 2010ൽ അലഹബാദ് ഹൈക്കോടതി വിധിച്ചത്. ഇതിനെതിരെ 14 ഹര്‍ജികളാണ് സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്. ഈ ഹര്‍ജികളില്‍ ഉടൻ വാദം കേട്ട് തീർപ്പ് കൽപ്പിക്കണമെന്നാണ് ഹിന്ദുത്വ സംഘടനകളുടെ ആവശ്യം. കേസിൽ അന്തിമ വാദം കേൾക്കാനായി പുതിയ ബെഞ്ചിനെ നിയോഗിക്കുന്ന കാര്യത്തിലും കോടതി തീരൂമാനം എടുക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top