ചന്ദ്രൻ ഉണ്ണിത്താന്റെ മൃതദേഹം സംസ്കരിച്ചു

പന്തളത്ത് കർമ്മ സമിതി മാർച്ചിനിടെ കല്ലേറിൽ കൊല്ലപ്പെട്ട ചന്ദ്രൻ ഉണ്ണിത്താന്റെ മ്യതദേഹം സംസ്കരിച്ചു. പന്തളം കൂരമ്പാലയിലെ വീട്ടുവളപ്പിലാണ് സംസ്കാര ചടങ്ങുകൾ നടന്നത്. അന്ത്യോപചാരം അർപ്പിക്കാനെത്തിയ ആയിരങ്ങളെ സാക്ഷിയാക്കി മരുമകനും ചേർന്ന് ചെറുമകനും ചിതയ്ക്ക് തീ കൊളുത്തി
മൃതദേഹം സൂക്ഷിച്ചിരുന്ന തിരുവല്ല പുഷ്പഗിരി ആശുപത്രിയിൽ നിന്ന് രാവിലെ ഒൻപതരയോടെ വിലാപയാത്ര പന്തളത്തേക്ക് പുറപ്പെട്ടു. വഴിയിലുടനീളം കർമ്മ സമിതി പ്രവർത്തകരും അയ്യപ്പ ഭക്തരും ഭൗതിക ശരീരത്തിൽ പുഷ്പാർച്ചന നടത്തി. തുടർന്ന് പന്തളം ടൗണിൽ പൊതുദർശനത്തിന് വച്ചു. അവിടെ നിന്ന് കാൽനടയായി വിലാപയാത്ര സ്വവസതിയിലേക്ക്.
12 മണിയോടെ വീട്ടിലെത്തിച്ച മൃതദേഹത്തിൽ ആയിരങ്ങൾ അന്ത്യോപചാരം അർപ്പിച്ചു. മരുമകൻ അയ്യപ്പൻ കുട്ടിയും ചെറുമകനും ചേർന്ന് ചിതയ്ക്ക് തീ കൊളുത്തി. കർമ്മ സമിതി അധ്യക്ഷ കെ.പി ശശികല, ബി.ജെ.പി നേതാക്കളായ പി.കെ കൃഷ്ണദാസ്, രാധാകൃഷ്ണ മേനോൻ , ആർ എസ്.എസ് നേതാവ് കെ കൃഷ്ണൻ കുട്ടി, ബി.ഡി.ജെ.എസ് നേതാവ് സുഭാഷ് വാസു അടക്കം രാഷ്ട്രീയ സാമൂഹ്യ മണ്ഡലങ്ങളിലെ നിരവധി പ്രമുഖർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here