Advertisement

ഹര്‍ത്താലില്‍ ദിനത്തിലെ സുരക്ഷ; പോലീസിന് വീഴ്ച പറ്റിയെന്ന് ഡിജിപി

January 4, 2019
1 minute Read
dgp

ഇന്നലെ ശബരിമല കര്‍മ്മ സമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ പോലീസിന് വീഴ്ച സംഭവിച്ചുവെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. ജില്ലാ പോലീസ് മേധാവികളുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിഗിലാണ് ഡിജിപി ഇക്കാര്യം വ്യക്തമാക്കിയത്. എസ്പിമാരാണ് വീഴ്ച വരുത്തിയതെന്ന് ഡിജിപി പറഞ്ഞു. ഇത്തരത്തില്‍ വീഴ്ച വരുത്തിയ എസ്പിമാരെ ശാസിച്ച ഡിജിപി ഇവര്‍ക്കെതിരെ എതിരെ നടപടിയുണ്ടാകുമെന്നും പറഞ്ഞു.

ഓരോ ജില്ലകളിലും സംഘര്‍ഷ സാധ്യത മുന്നില്‍ കണ്ട് അക്രമികളുടെ ലിസ്റ്റ് നല്‍കിയിരുന്നു. പല ജില്ലകളും ഇത് പാടെ അവഗണിച്ചെന്നും ഡിജിപി കുറ്റപ്പെടുത്തി.  പാലക്കാട്, കോഴിക്കോട് ജില്ലകളിലെ പോലീസ് മേധാവികളാണ് പ്രധാനമായും ഇത്  അവഗണിച്ചത്. ഈ ജില്ലകളിലാണ് കൂടുതല്‍ അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. പല പ്രാദേശിക സ്ഥലങ്ങളിലും അതിക്രമം നടന്നു. ഇത്  അക്രമം സംബന്ധിച്ച് നേരത്തെ നല്‍കിയ നിര്‍ദേശം അവഗണിച്ചതിനാലാണെന്നും ഡിജിപി കുറ്റപ്പെടുത്തി. അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന നേതാക്കളെ കരുതല്‍ തടങ്കലില്‍ വയ്ക്കണമെന്നും അവരുടെ മൊബൈല്‍ പിടിച്ച് വാങ്ങി പരിശോധിക്കണമെന്നും, വീടുകളില്‍ പരിശോധന നടത്തണമെന്നും തരത്തിലുള്ള നിര്‍ദേശമാണ് ജില്ലാ മേധാവികള്‍ക്ക് നല്‍കിയിരുന്നത്.  സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചരണം നടത്തുന്നവരെ തിരിച്ചറിഞ്ഞ് അവര്‍ക്ക് എതിരെ നടപടി എടുക്കണമെന്ന് നിര്‍ദേശം നല്‍കിയിരുന്നതാണ് അതില്‍ യാതൊരു നടപടിയും ഉണ്ടായില്ലെന്നും ഡിജിപി പറഞ്ഞു.

മുഖ്യമന്ത്രിയുടെ സുരക്ഷ കൂട്ടാനും നിർദേശം നല്‍കിയിട്ടുണ്ട്.

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top