‘പണ്ട് പുഴുവടിച്ച് പല്ല് പോയത് ഓർമ്മയുണ്ടോ?’; കുമ്പളങ്ങി നൈറ്റ്‌സിന്റെ രസികൻ ടീസർ പുറത്ത്

kumbalangi nights official teaser released

കുമ്പളങ്ങി നൈറ്റ്‌സിന്റെ ടീസർ പുറത്ത്. വർക്കിംഗ് ക്ലാസ് ഹീറോയുമായി ചേർന്ന് ഫഹദ് ഫാസിൽ ആന്റ് ഫ്രണ്ട്‌സ് നിർമ്മിച്ച് മധു സി നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ഷെയ്ൻ നിഗം എന്നിവർ കേന്ദ്രകഥാപാത്രത്തിൽ എത്തുന്നു.

സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ഷെയ്ൻ നിഗം എന്നിവർ ദൂരദർശന്റെ തീം മ്യൂസിക്കിൽ നൃത്തം ചെയ്യുന്നതാണ് ടീസറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ‘പണ്ട് പുഴുവടിച്ച് പല്ല് പോയത് ഓർമ്മയുണ്ടോ’ എന്ന ഷെയൻ നിഗമിന്റെ ചോദ്യത്തോടെ ടീസർ അവസാനിക്കും.

ശ്യാം പുഷകരനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഷൈജു ഖാലിദാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. സുഷിൻ ശ്യമാണ് സംഗീതം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More