Advertisement

ശ്രീലങ്കയില്‍ നിന്നെത്തിയ യുവതി ദര്‍ശനം നടത്തിയില്ല

January 4, 2019
0 minutes Read
sasikala

ശ്രീലങ്കയിൽ നിന്നും ശബരിമല ദർശനത്തിനായി എത്തിയ ശശികല ദര്‍ശനം നടത്തിയില്ല.  ഭർത്താവും മകനും മാത്രമാണ് ദർശനം നടത്തിയതെന്ന് ശശികല മാധ്യമങ്ങളോട് പറഞ്ഞു.. പതിനെട്ടാം പടിക്ക് സമീപം തന്നെ പൊലീസ് തടഞ്ഞെന്നും ദർശനത്തിന് അനുമതി നൽകിയില്ലെന്നും ശശികല പറഞ്ഞു. .ഗർഭാശയം നീക്കം ചെയ്തിട്ടുണ്ടെന്നും ശശികല വ്യക്തമാക്കി.
പാസ്പോർട്ട് പ്രകാരം ശശികലയ്ക്ക് 46 വയസ്സാണ്. പമ്പയിൽ തിരിച്ചെത്തിയ ശശികലയും കുടുംബവും കനത്ത പോലീസ് സുരക്ഷയിലാണ് മടങ്ങിയത്. ഇന്നലെ രാത്രി 9.30 മുതലാണ് ശബരിമലയിൽ വീണ്ടും യുവതീപ്രവേശനം നടന്നുവെന്ന തരത്തിൽ വ്യാജവാർത്തകൾ പുറത്തു വന്നത്. ശ്രീലങ്കയിൽ നിന്നുള്ള യുവതി ഭർത്താവിനും മകനുമൊപ്പം പതിനെട്ടാംപടി കയറി ദർശനം നടത്തിയെന്നായിരുന്നു വാർത്തകൾ. എന്നാൽ ശ്രീലങ്കൻ സ്വദേശിനിയായ ശശികല ദർശനം നടത്തിയില്ലെന്ന് ഒടുവിൽ ഭർത്താവ് തന്നെ മാധ്യമങ്ങളോട് വ്യക്തമാക്കി. പമ്പയിലെത്തിയ കുടുംബം പോലീസിന്റെ അറിവോടെ സന്നിധാനത്തേക്ക് തിരിച്ചെന്നും ഒപ്പമുണ്ടായിരുന്ന ഭാര്യ പാതിവഴിയിൽ യാത്ര ഉപേക്ഷിച്ചുവെന്നും ഭർത്താവ് അറിയിച്ചു. എന്നാല്‍ അപ്പോഴും  ശശികല എവിടെയുണ്ടെന്ന് പ്രതികരിക്കാൻ ഭർത്താവ് തയ്യാറായില്ല. ഇതെ തുടര്‍ന്ന് വീണ്ടും അഭ്യൂഹങ്ങള്‍ പ്രചരിച്ചു.  ഏറെ നേരം പമ്പയിലെ പൊലീസ് ഔട്ട് പോസ്റ്റിൽ കാത്തുനിന്ന ഭർത്താവിനും മകനുമടുത്തേക്ക് മുഖം മറച്ച് ഒടുവിൽ ശശികലയെത്തി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top