സംസ്ഥാനത്തെ സ്പെഷ്യല്‍ സ്കൂളുകളോടുള്ള സർക്കാർ അവഗണനക്കെതിരെ ജീവനക്കാർ സമരത്തിലേക്ക്

സംസ്ഥാനത്തെ സ്പെഷ്യല്‍ സ്കൂളുകളോടുള്ള സർക്കാർ അവഗണനക്കെതിരെ ജീവനക്കാർ സമരത്തിലേക്ക്. ഈ മാസം 25 മുതൽ സെക്രട്ടേറിയറ്റ് പടിക്കൽ അനിശ്ചിതകാല സത്യഗ്രഹ സമരം നടത്താനാണ് ജീവനക്കാരുടെ നീക്കം. സ്പെഷ്യൽ സ്കൂൾ സമഗ്ര പാക്കേജ് നടപ്പിലാക്കുമെന്ന മുഖ്യമന്ത്രിയുടെ വാഗ്ദാനവും നടപ്പിലായില്ല.
സംസ്ഥാനത്താകെ 288 സ്പെഷ്യൽ സ്കൂളുകളുകളാണ് ഉള്ളത്. ഇവിടങ്ങളിലായി ജോലിയെടുക്കുന്നത് 6000 ജീവനക്കാരാണ്. ഒരേ യോഗ്യത ഉള്ള ജീവനക്കാരുടെ വേതന വ്യവസ്ഥകളിൽ വൻ അന്തരമാണ് നിലനില്‍ക്കുന്നത്. ഇവിടെ ജോലി ചെയ്യുന്ന അധ്യാപകർക്ക് ശമ്പളം 4500-6000 രൂപ മാത്രമാണ്. എന്നാല്‍ ബഡ്സ് സ്കൂളിലെ അധ്യാപകർക്ക് ശമ്പളം 30,000 ൽ കൂടുതലാണ്. ആയമാരുടെ ശമ്പളത്തിലും വൻ അന്തരമാണ് നിലനില്‍ക്കുന്നത്. 2500-3500 വരെയാണ് ഇവരുടെ ശമ്പളം. ഇത് ബഡ്സിൽ 17000 രൂപയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here