വിറച്ച് വിറച്ച് ഓസീസ്; വിജയം പിടിക്കാന്‍ ഇന്ത്യ

സിഡ്നി ടെസ്റ്റിൽ ഇന്ത്യ പിടിമുറുക്കുന്നു. 622 റൺസ് പിന്തുടരുന്ന ഓസ്ട്രേലിയക്ക് 6 വിക്കറ്റ് നഷ്ടമായി. മൂന്നാം ദിനം വെളിച്ചക്കുറവ് മൂലം നേരത്തെ കളി നിർത്തുമ്പോൾ 6ന് 236 റൺസ് എന്ന നിലയിലാണ് ഓസീസ്. ഇന്ത്യക്കായി കുൽദീപ് യാദവ് മൂന്നും രവീന്ദ്ര ജഡേജ രണ്ടും വിക്കറ്റ് വീഴ്ത്തി. 79 റൺസെടുത്ത മാർക്കസ് ഹാരീസ് ഒഴികെയുള്ള ഓസീസ് ബാറ്റ്സ്മാൻമാർക്ക് ഇന്ത്യൻ സ്പിന്നർമാരുടെ മുന്നിൽ പിടിച്ച് നിൽക്കാനായില്ല. 2 ദിനം ശേഷിക്കെ ഇന്ത്യൻ സ്കോറിന് 386 റൺസ് പിന്നിലാണ് ഓസ്ട്രേലിയ ഇപ്പോഴും.
Read More: മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് – എന്‍.സി.പി സീറ്റ് ധാരണ; ബിജെപിയ്ക്ക് വെല്ലുവിളി
പീറ്റര്‍ ഹാന്റ്സ്കോമ്പും പാറ്റ് കുമ്മിന്‍സുമാണ് ക്രീസില്‍. സ്കോര്‍ 198 റണ്‍സില്‍ നില്‍ക്കെ ആറാമനായി നായകന് ടിം പെയിനും മടങ്ങിയതോടെ പ്രതിരോധത്തിലായ ഓസീസിന് വേണ്ടി പൊരുതുകയാണ് ഇവര്‍. ഹാന്റസ്കോമ്പ് 28 റണ്‍സും കുമ്മിന്‍സ് 25 റണ്‍സുമാണ് എടുത്തിട്ടുള്ളത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here