കേരളത്തിലെ വിനോദ സഞ്ചാര മേഖലക്ക് തിരിച്ചടിയേകി ബ്രിട്ടന്റെ യാത്രാ മുന്നറിയിപ്പ്

കേരളത്തിലെ വിനോദ സഞ്ചാര മേഖലക്ക് തിരിച്ചടിയേകി ബ്രിട്ടന്റെ യാത്രാ മുന്നറിയിപ്പ്. ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട് കേരളത്തിൽ വ്യാപക അക്രമം നടക്കുന്നതിനാൽ ജാഗ്രത പുലർത്തണമെന്ന് ബ്രിട്ടീഷ് ടൂറിസ്റ്റുകൾക്ക് ബ്രിട്ടൻ മുന്നറിയിപ്പ് നൽകി.
ശബരിമല പ്രക്ഷോഭവും അക്രമസംഭവങ്ങളും രാജ്യാന്തര ശ്രദ്ധയിലെത്തിയിരിക്കുന്നു, കേരളത്തിലുള്ളതും വരാനിരിക്കുന്നതുമായ ബ്രിട്ടീഷ് സഞ്ചാരികൾക്ക് ആ രാജ്യം യാത്രാ മുന്നറിയിപ്പു നൽകി. പല നഗരങ്ങളിലും അക്രമങ്ങൾ നടക്കുകയാണെന്നും ജാഗ്രത പാലിക്കണമെന്നുമാണ് നിർദേശം. ആൾക്കൂട്ടങ്ങൾ ഉള്ള ഇടങ്ങൾ ഒഴിവാക്കണം. കേരളത്തിലെ സ്ഥിതിഗതികൾ സംബന്ധിച്ച മാധ്യമ വാർത്തകൾ സസൂക്ഷ്മം ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പിലുണ്ട്. ബ്രിട്ടന്റെ യാത്രാ മുന്നറിയിപ്പിനെ ആശങ്കയോടെയാണ് കേരളത്തിലെ ടൂറിസം മേഖല കാണുന്നത്. കോഴിക്കോട്ടെ നിപ്പ വൈറസ് ബാധയെ തുടർന്ന് വിവിധ രാജ്യങ്ങൾ സ്വന്തം പൗരന്മാർക്ക് യാത്രാ മുന്നറിയിപ്പുകൾ നൽകിയിരുന്നു. ഇതേത്തുടർന്ന് പ്രതിസന്ധിയിലായ സംസ്ഥാന ടൂറിസം മേഖലക്ക് അടുത്ത തിരിച്ചടിയായിരുന്നു പ്രളയം. ഇങ്ങനെ തകർച്ചയിൽ നിന്ന് ടൂറിസം മേഖല കരകയറാൻ ശ്രമിക്കുന്നതിനിടെയാണ് ഹർത്താലും അക്രമ പരമ്പരകളും
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here