ശബരിമല യുവതീ പ്രവേശനത്തിനു ശേഷമുള്ള സ്ഥിതിഗതികൾ ഗവർണർ കേന്ദ്ര സർക്കാരിനെ ധരിപ്പിച്ചു

ശബരിമല യുവതീ പ്രവേശനത്തിനു ശേഷമുള്ള സ്ഥിതിഗതികൾ ഗവർണർ കേന്ദ്ര സർക്കാരിനെ ധരിപ്പിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ് നാഥ് സിംഗിനോടാണ് ഗവർണർ ജസ്റ്റിസ് പി സദാശിവം കാര്യങ്ങൾ വിശദീകരിച്ചത്.
ശബരിമല യുവതീ പ്രവേശനത്തെത്തുടർന്ന് സംസ്ഥാനത്ത് അരങ്ങേറിയ അക്രമ സംഭവങ്ങളിൽ ഗവർണർ സംസ്ഥാന സർക്കാരിനോട് റിപ്പോർട്ട് തേടിയിരുന്നു. ഇതിനായി സർക്കാർ വിവരശേഖരണം തുടരുന്നതിനിടെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇടപെടുന്നത്. ആദ്യന്തര മന്ത്രാലയം ഗവർണറോട് റിപ്പോർട്ട് തേടിയതിനു പിന്നാലെയാണ് മന്ത്രി രാജ്‌നാഥ് സിംഗ് ഗവർണറെ വിളിച്ചത്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലെ ക്രമസമാധാന നിലയെ ക്കുറിച്ച് ഗവർണർ വിശദീകരിച്ചു. കേരളത്തിലെ സ്ഥിതിഗതികൾ ശ്രദ്ധാപൂർവം കേന്ദ്ര സർക്കാർ നിരീക്ഷിക്കുന്നുണ്ട്. സംസ്ഥാന സർക്കാരാകട്ടെ കേന്ദ്ര നിരീക്ഷണം കാര്യമാക്കുന്നുമില്ല, ബിജെപി ആർ എസ് എസ് നിലപാട് കേന്ദ്ര സർക്കാർ നടപടികളിൽ പ്രതിഫലിക്കുമെന്നാണ് സംസ്ഥാന സർക്കാർ നിരീക്ഷണം. ഇ തിനിടെ അക്രമ സംഭവങ്ങളിൽ ഗവർണർക്ക് വിശദമായ റിപ്പോർട്ട് നൽകാനുള്ള ശ്രമത്തിലാണ് സംസ്ഥാന സർക്കാർ
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here