Advertisement

‘പൂമുത്തോളെ…’ പാടി ജോജുവും മക്കളും; വീഡിയോ ഏറ്റെടുത്ത് ആരാധകര്‍

January 5, 2019
Google News 1 minute Read

ഹാസ്യ നടനായും വില്ലനായും എത്തി മലയാള സിനിമയില്‍ തന്റേതായ ഇടം കണ്ടെത്തിയ ജോജു ജോര്‍ജ് നായകനായി തിളങ്ങിയ ചിത്രമാണ് ജോസഫ്. തീയറ്ററുകളില്‍ മികച്ച പ്രതികരണം നേടിയ ചിത്രം പ്രേക്ഷകര്‍ നെഞ്ചിലേറ്റി. സിനിമയ്‌ക്കൊപ്പം തന്നെ പ്രേക്ഷക ഹൃദയത്തില്‍ ഇടം നേടിയ മറ്റൊന്നുകൂടിയുണ്ട്. പൂമുത്തോളെ… എന്നു തുടങ്ങുന്ന ജോസ്ഫിലെ സ്‌നേഹഗാനം. ഇപ്പോഴിതാ സാമൂഹ്യമാധ്യമങ്ങളില്‍ വീണ്ടും വൈറലാവുകയാണ് ഈ ഗാനം.

ഈ സുന്ദരഗാനം ജോജുവിന്റെ മക്കള്‍ ആലപിക്കുന്നതിന്റെ വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ കൈയടി നേടുന്നത്. ജോജുവിന്റെ മകള്‍ സാറയാണ് പാടിത്തുടങ്ങുന്നത്. തുടര്‍ന്ന് സഹോദരങ്ങളായ ഇയാനും ഇവാനും സാറയ്‌ക്കൊപ്പം പാടുന്നുണ്ട്. മക്കള്‍ക്കൊപ്പം ജോജുവും ചേരുന്നതോടെ പാട്ടിന്റെ ഭംഗി കൂടി. ജോജു ജോര്‍ജ് ഫാന്‍സ് ആണ് മനോഹരമായ ഈ വീഡിയോ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്.

ദാമ്പത്യസ്‌നേഹത്തിന്റെ ആഴവും പരപ്പുമെല്ലാം ഒളിമങ്ങാതെ തെളിഞ്ഞുനില്‍പ്പുണ്ട് പൂമുത്തോളെ… എന്നു തുടങ്ങുന്ന ഗാനത്തില്‍. വിജയ് യോശുദാസ് ആണ് സിനിമയില്‍ ഈ ഗാനം ആലപിച്ചിരിക്കുന്നത്. അജീഷ് ദാസന്റെ വരികള്‍ക്ക് രഞ്ജിന്‍ രാജ് സംഗീതം പകര്‍ന്നിരിക്കുന്നു. എം പത്മകുമാറാണ് ചിത്രത്തിന്റെ സംവിധാനം.

‘ജോസഫ്’ എന്ന ചിത്രത്തില്‍ ഒരു റിട്ടയേര്‍ഡ് പോലീസുകാരന്റെ വേഷത്തിലാണ് ജോജു എത്തുന്നത്. ഷീഹി കബീറിന്റേതാണ് തിരക്കഥ. ഒരു പൊലീസുകാരന്റെ ജീവിതത്തിലെ ഇരുണ്ട തലങ്ങളാണ് ചിത്രത്തിന്റെ പശ്ചാത്തലം. മനോഹരമായൊരു സസ്‌പെന്‍സ് ത്രില്ലര്‍ വിഭാഗത്തില്‍ പെടുത്താവുന്നതാണ് ജോസഫ് എന്ന ചിത്രം. ഡ്രീം ഷോര്‍ട്ട് സിനിമയുടെ ബാനറില്‍ ഷൗക്കത്ത് പ്രസൂനാണ് നിര്‍മ്മാണം. സൗബിന്‍ സാഹിര്‍, ദിലീഷ് പോത്തന്‍, അനില്‍ മുരളി, ജയിംസ് ഏലിയാ, ഇര്‍ഷാദ്, ഷാജു ശ്രീധര്‍, സാദിഖ്, സെനില്‍ സൈനുദ്ദീന്‍ മനുരാജ്, മാളവിക മേനോന്‍, ആത്മീയ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here