ആര്‍എസ്എസിന്റെ കലാപങ്ങള്‍ക്ക് സര്‍ക്കാരിന്റെ പച്ചക്കൊടി: രമേശ് ചെന്നിത്തല

ആര്‍.എസ്.എസിന്റെയും ബിജെപിയുടെയും കലാപങ്ങള്‍ക്ക് സര്‍ക്കാരും ആഭ്യന്തര വകുപ്പ് കൈക്കാര്യം ചെയ്യുന്ന മുഖ്യമന്ത്രിയും പച്ചക്കൊടി കാണിച്ചിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ക്രമസമാധാനം പാലിക്കുന്നതില്‍ ആഭ്യന്തര വകുപ്പ് പൂര്‍ണ്ണമായും പരാജപ്പെട്ടു എന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ വിമര്‍ശിച്ചു. ഇന്ന് ചേര്‍ന്ന യുഡിഎഫ് യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Read More: കേരളം കുലുക്കാനുള്ള തടിയൊന്നും അമിത് ഷായ്ക്ക് ഇല്ല; പരിഹസിച്ച് കോടിയേരി
ആഭ്യന്തര വകുപ്പ് പൂര്‍ണ്ണ പരാജയമാണെന്നതിന് തെളിവാണ് ഡിജിപിയുടെ തുറന്നുപറച്ചില്‍. തന്റെ നിര്‍ദേശങ്ങള്‍ എസ്.പിമാര്‍ പാലിക്കുന്നില്ലെന്ന് ഡിജിപി കഴിഞ്ഞ ദിവസം പറഞ്ഞു. ഇത് അരാജകത്വത്തിന്റെ ലക്ഷണമാണ്. അക്രമങ്ങള്‍ക്ക് മുന്‍പില്‍ പൊലീസ് കാഴ്ചക്കാരായി നില്‍ക്കുകയാണ്. ആഭ്യന്തര വകുപ്പ് കൈക്കാര്യം ചെയ്യുന്ന മുഖ്യമന്ത്രി കലാപങ്ങള്‍ ഉണ്ടാകട്ടെ എന്ന നിലപാടിലാണ്. ആര്‍എസ്എസിന്റെ അക്രമങ്ങള്‍ക്ക് മുന്‍പില്‍ പൊലീസ് കാഴ്ചക്കാരായി നില്‍ക്കുകയാണ്. അക്രമങ്ങള്‍ നടക്കട്ടെ എന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. അദ്ദേഹം കൈയും കെട്ടി നോക്കി നില്‍ക്കുകയാണ്. സംസ്ഥാനത്തിലെ ആഭ്യന്തര വകുപ്പ് നാഥനില്ലാ കളരിയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here