ശബരിമല സംഘര്‍ഷങ്ങള്‍; കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിശദീകരണം തേടി

സംസ്ഥാനത്തെ സംഘർഷങ്ങൾ സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം കേരള സർക്കാരിനോട് വിശദീകരണം തേടി. സംസ്ഥാനത്താകെ ഉണ്ടായ സംഘർഷങ്ങൾ സംബന്ധിച്ചും അത് നേരിടാൻ സ്വീകരിച്ച നടപടികൾ സംബന്ധിച്ചും വിശദീകരിക്കാനാണ് നിര്‍ദേശം.
Read More: ‘പൂമുത്തോളെ…’ പാടി ജോജുവും മക്കളും; വീഡിയോ ഏറ്റെടുത്ത് ആരാധകര്‍
അതേസമയം, സംസ്ഥാനത്തെ ക്രമസമധാനനില പൂർണ്ണമായും തകർന്നതായും അധികാരം പിണറായി വിജയൻ കലാപം ഉണ്ടാക്കാൻ ദുരുപയോഗിയ്ക്കുന്നതായും ബി.ജെ.പി ദേശീയ നേത്യത്വം കുറ്റപ്പെടുത്തി. തിങ്കളാഴ്ച പാർലമെന്റിൽ സംസ്ഥാനത്തെ സംഘർഷങ്ങൾ ചർച്ചയാകും.
Read More: ‘സ്റ്റോപ്പ് മൈനിംഗ്, സേവ് ആലപ്പാട്’ എന്ന മുദ്രാവാക്യമുയർത്തി ജനകീയ സമരം
വി.മുരളിധരൻ എം.പി യുടെ തലശ്ശേരിയിലെ വീട് ആക്രമിയ്ക്കപ്പെട്ട വിവരം രാജ്യസഭ സെക്രട്ടേറിയറ്റ് ഇന്ന് രാവിലെ കേന്ദ്ര ആഭ്യന്തര സെക്രട്ടറിയെ രേഖാമൂലം അറിയിച്ചു. കഴിഞ്ഞ ദിവസം കേരളത്തിൽ നിന്നുള്ള ബി.ജെ.പി എം.പിമാർ ആഭ്യന്തരമന്ത്രിയ്ക്ക് നൽകിയ പരാതിയും മന്ത്രിയുടെ ഓഫിസ് കൈമാറി. ഇതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്തെ സംഘർഷങ്ങൾ സംബന്ധിച്ച് വിശദീകരണം തേടാനുള്ള തീരുമാനം.
Read More: മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് – എന്‍.സി.പി സീറ്റ് ധാരണ; ബിജെപിയ്ക്ക് വെല്ലുവിളി
എത്രയും വേഗം സംസ്ഥാനത്തെ ക്രമസമാധാന പ്രശ്നങ്ങൾ സംബന്ധിച്ചും നടന്ന അക്രമ സംഭവങ്ങളെക്കുറിച്ചും സ്വീകരിച്ച നടപടികളെ സംബന്ധിച്ചും വിശദീകരിയ്ക്കാന്‍ കേന്ദ്രം നിര്‍ദേശിച്ചു. ചീഫ് സെക്രട്ടറിയെയാണ് ഇക്കാര്യം ആഭ്യന്തരമന്ത്രാലയം അറിയിച്ചത്. തിങ്കളാഴ്ച പാർലമെന്റിൽ സംസ്ഥാനത്തെ സംഘർഷങ്ങൾ ചർച്ചയാകും. വിഷയം അടിയന്തര പ്രമേയമായി ഉന്നയിക്കാന്‍ കേരളത്തില്‍ നിന്നുള്ള ഏതാനും അംഗങ്ങള്‍ നോട്ടീസ് നല്‍കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here