പി.കെ ശശിയെ സംരക്ഷിക്കുന്നത് പാര്‍ട്ടിയിലെ പ്രബലര്‍: എം.എം ലോറന്‍സ്

പി.കെ ശശി എംഎൽഎയെ സിപിഐഎമ്മിലെ പ്രബലർ സംരക്ഷിക്കുന്നതായി മുതിർന്ന പാർട്ടി നേതാവും മുൻ എൽഡിഎഫ് കൺവീനറുമായ എംഎം ലോറൻസ്. കടുത്ത വി.എസ് വിരുദ്ധനായി അറിയപ്പെടുന്ന ലോറൻസ്, മറുപക്ഷത്തെ പ്രതിക്കൂട്ടിലാക്കുന്ന അഭിപ്രായ പ്രകടനമാണ് നടത്തിയിരിക്കുന്നത്. ’24’ എഡിറ്റർ ഇൻ ചാർജ് പി.പി ജയിംസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് എം.എം ലോറൻസിന്‍റെ അഭിപ്രായപ്രകടനം.
തന്നെ പരമാവധി ദ്രോഹിക്കാന്‍ സാധ്യതയുണ്ടെങ്കില്‍ അത് നോക്കിയിട്ടുള്ള ആളാണ് വി.എസ് എന്നും ലോറന്‍സ് അഭിമുഖത്തില്‍ പറഞ്ഞു. തന്റെ കൊച്ചുമകന്‍ മിലന്‍ ബിജെപിയുമായി അടുത്ത് പ്രവര്‍ത്തിക്കുന്നതിനെ കുറിച്ച് ചോദിച്ചപ്പോള്‍ ‘അവന്‍ ചെയ്യുന്ന കാര്യത്തിന് ആരാ പ്രാധാന്യം നല്‍കുന്നതെന്ന’ മറുചോദ്യമാണ് എം.എം ലോറന്‍സ് ഉന്നയിച്ചത്. എം.എം ലോറന്‍സുമായുള്ള അഭിമുഖം ‘വാര്‍ത്താ വ്യക്തി’ ഇന്ന് വൈകീട്ട് ആറിന് ’24’ ല്‍.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here