മെസിയെ മറികടന്ന് ഛേത്രി; ഇന്ത്യയ്ക്ക് അഭിമാന നിമിഷം

ഏഷ്യന്‍ കപ്പ് ഫുട്ബോളിന്റെ ആദ്യ ഗ്രൂപ്പ് മത്സരത്തില്‍ തായ്ലാന്ഡിനെ പരാജയപ്പെടുത്തി ഇന്ത്യ. 55 വര്‍ഷത്തിനുശേഷമാണ് ഇന്ത്യ വന്‍കരയിലെ പോരാട്ടത്തില്‍ ജയിക്കുന്നത്. അതും ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് വിജയം. ഏഷ്യന്‍ കപ്പില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച വിജയം കൂടിയാണിത്. 1964 ന് ശേഷം ആദ്യമായി രണ്ടാം റൗണ്ട് ലക്ഷ്യമിടുന്ന ഇന്ത്യ പ്രതീക്ഷയുടെ കൊടുമുടിയിലാണ് ഇപ്പോള്‍. ഇന്ത്യയുടെ നാലാം ഏഷ്യന്‍ കപ്പാണിത്.
Read More: ഏഷ്യന്‍ കപ്പ്; ഇന്ത്യയ്ക്ക് ഗംഭീര തുടക്കം
മറ്റൊരു അഭിമാന നിമിഷത്തിനും രാജ്യം ഇന്ന് സാക്ഷ്യം വഹിച്ചു. ഇപ്പോള്‍ കളിച്ചുകൊണ്ടിരിക്കുന്ന താരങ്ങളില്‍ ഗോള്‍ വേട്ടയില്‍ രണ്ടാം സ്ഥാനത്തേക്ക് ഇന്ത്യയുടെ സുനില്‍ ഛേത്രി എത്തി. ഇപ്പോള്‍ രാജ്യാന്തര മത്സരങ്ങളില്‍ കളിക്കുന്നവരുടെ കണക്ക് പ്രകാരമാണിത്. സാക്ഷാല്‍ ലെയണല്‍ മെസിയെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ഛേത്രി രണ്ടാം സ്ഥാനത്തെത്തിയത്. ഇന്നത്തെ മത്സരത്തില്‍ രണ്ട് ഗോളുകളാണ് ഛേത്രി നേടിയത്. ഇതോടെ ഛേത്രിയുടെ ആകെ ഗോളുകളുടെ എണ്ണം 67 ആയി. 105 മത്സരങ്ങളില്‍ നിന്നാണ് ഈ ഗോള്‍ നേട്ടം. മൂന്നാം സ്ഥാനത്തുള്ള മെസിയ്ക്ക് 128 മത്സരങ്ങളില്‍ നിന്ന് 65 ഗോളുകളാണ് ഉള്ളത്. 85 ഗോളുകളുള്ള പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് ഒന്നാം സ്ഥാനത്ത്. ഇപ്പോള്‍ രാജ്യാന്തര മത്സരം കളിക്കുന്ന താരങ്ങളുടെ ഗോള്‍ നേട്ടം അനുസരിച്ചാണിത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here