എൻഎസ്എസിന്റെ പ്രസ്താവന കലാപത്തിന് ആഹ്വാനം ചെയ്യുന്നതെന്ന് കടകംപള്ളി

സംസ്ഥാനത്ത് കലാപത്തിന് കാരണം സർക്കാരെന്ന എന്‍എസ്എസിന്റെ പ്രസ്താവന അത്ഭുതപ്പെടുത്തുന്നതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. വസ്തുതകൾ പരിശോധിക്കാതെയുള്ള പ്രതികരണമാണ് എന്‍എസ്എസിന്റേത്. വിശ്വാസികളുടെ വിശ്വാസം പ്രധാനമായി കണ്ടിട്ടുണ്ട്. സർക്കാറിന്റെ സത്യവാങ്ങ്മൂലം പരിശോധിച്ചാൽ അതു മനസിലാകും. ക്ഷേത്രവികസന കാര്യത്തിൽ ഒട്ടേറെ പണം ചിലവഴിച്ച സർക്കാറാണിത്. എൻഎസ്എസ് നടത്തിയത് കലാപത്തിന് ആഹ്വാനം ചെയ്യുന്ന പ്രസ്താവനയാണ്. കലാപത്തിനുത്തരവാദി ആരാണെന്ന് അരിയാഹാരം കഴിക്കുന്നവർക്കറിയാം. കലാപകാരികളെ പിന്തുണയ്ക്കുന്ന നിലപാടാണ് എന്‍എസ്എസിന്റേത്. ആര്‍എസ്എസിന് കുടപിടിയ്ക്കുന്ന നടപടി എന്‍എസ്എസിന്റെ ഭാഗത്ത് നിന്നുണ്ടാകരുത്. 10 നും 50 നും ഇടയിൽ പ്രായമുള്ള നിരവധി ആളുകൾ കൾ കയറിയിട്ടുണ്ടാകാം. മാധ്യമങ്ങൾ റിപ്പോർട്ട ചെയ്യുന്നത് മാത്രം വാർത്തയാകുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here