ശബരിമല; എന്‍എസ്എസും സിപിഎമ്മും തമ്മില്‍ ഭിന്നത രൂക്ഷം

എൻ.എസ്.എസും സിപിഎമ്മും തമ്മിൽ ഭിന്നത രൂക്ഷമാകുന്നു. സർക്കാരിനെതിരെ കടുത്ത വിമർശനമുന്നയിച്ച എൻഎസ് എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്ക് മറുപടിയുമായി സിപിഎം നേതൃത്വം കൂട്ടത്തോടെ രംഗത്തുവന്നു. എൻ.എസ്.എസിനെ വിമർശിക്കാൻ സിപിഐയും സിപിഎമ്മിനൊപ്പം കൂടി.
Read More: അശാസത്രീയമായ കരിമണൽ ഖനനം; കിടപ്പാടവും പിറന്ന മണ്ണും നഷ്ടപ്പെട്ട് അനാഥരാകുകയാണ് ഒരു ജനത
ശബരിമല യുവതീ പ്രവേശന വിഷയത്തിൽ നേർക്കുനേർ രംഗത്തുവന്ന എൻ.എസ്.എസും സിപിഎമ്മും തമ്മിൽ ഭിന്നത മുറുകുന്നു. അക്രമങ്ങൾക്കും കലാപത്തിനും കാരണക്കാരായ സർക്കാർ നിരീശ്വരവാദം നടപ്പാക്കാൻ ശ്രമിക്കുകയാണെന്നും പ്രസ്താവനയിൽ ജി. സുകുമാരൻ നായർ.
എൻ എസ് എസ് ജനറൽ സെക്രട്ടറിയുടെ പ്രസ്താവനക്കെതിരെ സിപിഎം നേതൃത്വം കൂട്ടമായി രംഗത്തെത്തി. ആർഎസ്എസിനെ സഹായിക്കലാണ് എന്ന എൻഎസ്എസ് ലക്ഷ്യമെന്നും ഈ നീക്കം വിജയിക്കില്ലന്നും കോടിയേരി ബാലകൃഷ്ണൻ. പിന്നാലെ മന്ത്രിപ്പടയും എൻ.എസ്.എസിനെതിരെ ആഞ്ഞടിച്ചു. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും എൻ.എസ്.എസിനെ നിശിതമായി വിമർശിച്ചു.
Read More: വർഗ്ഗീയത പരത്തുന്ന സന്ദേശം പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി: ഡിജിപി
സർക്കാരിനെതിരെ വിമർശനം ഉന്നയിച്ച എൻഎസ്എസിന് മറുപടിയുമായി മന്ത്രി തോമസ് ഐസക്കും രംഗത്തെത്തി. 60 ശതമാനം ഹിന്ദു മത വിശ്വാസികളുടെ വോട്ട് നേടിയാണ് കേരളത്തിൽ ഇടതുപക്ഷ സർക്കാർ അധികാരത്തിൽ വന്നത്. അതിൽ മഹാഭൂരിപക്ഷവും ഭക്തരാണ് എന്നത് എൻഎസ്എസ് മനസിലാക്കണം. കേരളത്തിലെ ജനങ്ങൾ ഈ കാര്യം മനസിലാകുന്നുണ്ടെന്നും അതിന്റെ തെളിവാണ് വനിതാ മതിലിന്റെ വിജയമെന്നും തോമസ് ഐസക്ക് ഡൽഹിയിൽ പറഞ്ഞു.
Read More: ജിഷ്ണു കോപ്പിയടിച്ചില്ല: സിബിഐ കണ്ടെത്തലുകള്‍ ട്വന്റിഫോര്‍ പുറത്ത് വിടുന്നു
എൻ.എസ്.എസ് നേതൃത്വം അടുക്കാനാവാത്ത വിധം അകന്നെന്നു മനസിലാക്കിയ സിപിഎം നേതൃത്വം എസ്.എൻ.ഡി.പി, കെപിഎംഎസ് തുടങ്ങിയ സംഘടനകളെ കൂടുതൽ അടുപ്പിക്കാൻ ശ്രമം തുടരുകയാണ്. മുഖ്യമന്ത്രി നേരിട്ടാണ് ഇതു സംബന്ധിച്ച നീക്കം നടത്തുന്നത്, 17 നു ചേരുന്ന എല്‍ഡിഎഫ് യോഗം ഇവരെ നവോത്ഥാന സംരക്ഷണ പരിപാടികളിലൂടെ ഒപ്പം നിർത്താനുള്ള തന്ത്രങ്ങൾക്ക് രൂപം നൽകും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here