Advertisement

പുറത്തിറങ്ങി മണിക്കൂറുകൾക്കകം ട്രെൻഡിങ്ങായി മമ്മൂട്ടിയുടെ പേരൻപ്

January 6, 2019
Google News 0 minutes Read

മമ്മൂട്ടി ചിത്രം പേരൻപിന്റെ ഒഫിഷ്യൽ ട്രെയ്‌ലറെത്തി. ചെന്നൈയിൽ വെച്ച് നടന്ന വികടൻ സിനി അവാർഡ്‌സ് വേദിയിൽ വെച്ച് മമ്മൂട്ടി തന്നെയാണ് ട്രെയ്‌ലർ പുറത്തിറക്കിയത്.

സ്പാസ്റ്റിക് പരാലിസിസ് ബാധിച്ച പെൺകുട്ടിയുടെ അച്ഛനായാണ് മമ്മൂട്ടി പേരൻപിൽ വേഷമിടുന്നത്. മമ്മൂട്ടിയുടെ മകളായി സാധനയാണ് എത്തുന്നത്. ചിത്രത്തിലെ ഇരുവരുടെയും കഥാപാത്രങ്ങൾ നിരൂപക പ്രശംസ പിടിച്ചു പറ്റുകയുണ്ടായി. ട്രാൻസ് ജെൻഡർ നായികയായ അഞ്ജലി അമീറും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ദേശീയ അവാർഡ് ജേതാവായ ടി.എം റാം ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. യുവാൻ ശങ്കർ രാജയാണ് സംഗീതം. ചിത്രം ഫെബ്രുവരിയിൽ പുറത്തിറങ്ങും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here