മേഘാലയയിൽ വീണ്ടും ഖനി അപകടം; രണ്ട് മരണം

മേഘാലയയിൽ വീണ്ടും ഖനി അപകടം. മേഘാലയയിലെ മോക്‌നോറിൽ കൽക്കരി ഖനിയിൽ ഉണ്ടായ അപകടത്തിൽ രണ്ടു പേർ മരിച്ചു.അനധികൃത ഖനിയിലാണ് അപകടമുണ്ടായത്. കൽക്കരി കുഴിച്ചെടുക്കുമ്പോൾ വലിയ പാറക്കല്ല് ഇടിഞ്ഞു വീണാണ് അപകടമുണ്ടായതെന്നു പൊലീസ് അറിയിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
അതേസമയം കസാൻ ഗ്രാമത്തിലെ ഖനിയിൽ അകപ്പെട്ട 15 തൊഴിലാളികളെ രക്ഷിക്കാനുള്ള പ്രവർത്തനങ്ങൾ ഇനിയും ഫലം കണ്ടിട്ടില്ല. ഈസ്റ്റ് ജയന്ത് ഹിൽസ് ജില്ലയിലെ മോക്നോറിലെ അനധികൃത ഖനിയിലാണ് അപകടം ഉണ്ടായത്. ഖനനം നടത്തുന്നതിനിടെ പാറ തൊഴിലാളികളുടെ ദേഹത്തേക്ക് പതിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു .അപകടത്തിൽ രണ്ട് തൊഴിലാളികൾ മരിച്ചു. തൊഴിലാളികളെ കാണാനില്ല എന്ന പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ തിരച്ചിലിലാണ് ഇവരുടെ മൃതദേഹം ഖനിയിൽ നിന്ന് കണ്ടെത്തുന്നത്. ഖനി അനധികൃതമാണെന്നും ഉടമയെ പിടികൂടാൻ ഊർജിത ശ്രമം തുടങ്ങിയതായും പോലിസ് പറഞ്ഞു. കസാൻ ഗ്രാമത്തിലെ ഖനിയിൽ അകപ്പെട്ട 15 തൊഴിലാളികളെ രക്ഷിക്കാൻ നുള്ളള്ള രക്ഷാപ്രവർത്തനങ്ങൾ ഇപ്പോഴും മന്ദഗതിയിലാണ്.25 ദിവസങ്ങൾക്ക് മുമ്പ് നദിയിൽ നിന്ന് വെള്ളം കയറിയതിനെ തുടർന്ന് തൊഴിലാളികൾ ഖനിയിൽ അകപ്പെടുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here