ചീഫ് കെമിക്കൽ ലാബിലെ ഉദ്യോഗസ്ഥനെയും ഭാര്യയെയും കൊലപ്പെടുത്തിയ കേസ്; പ്രതികൾ ചോദ്യം ചെയ്യലിന് ഹാജരാകാൻ കോടതി ഉത്തരവ്

ചീഫ് കെമിക്കൽ ലാബിലെ ഉദ്യോഗസ്ഥനെയും ഭാര്യയെയും ടാങ്കർ ലോറിയിടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതികൾ ചോദ്യം ചെയ്യലിന് ഹാജരാകാൻ കോടതി ഉത്തരവ്. തിരുവനന്തപുരം ചീഫ് കെമിക്കൽ ലബോറട്ടറിയിലെ ജൂനിയർ സയൻറിഫിക് ഓഫീസർ രവീന്ദ്രൻ ഭാര്യയും കണിയാപുരം ബ്ലോക്ക് റിസോഴ്‌സ് സെൻറർ അദ്ധ്യാപക ട്രെയിനറുമായ അജിതകുമാരി എന്നിവരാണ് കൊല്ലപ്പെട്ടത്.
2008 ഫെബ്രുവരി 27ന് പുലർച്ചെ 4.40 നായിരുന്നു സംഭവം. പ്രതികളായ ഉണ്ണികൃഷ്ണൻ , സന്തോഷ് കുമാർ ,, ഗോപകുമാർ , സരോജിനി എന്നിവരാണ് ചോദ്യം ചെയ്യലിന് ഹാജരാകേണ്ടത്. കോടതി തയ്യാറാക്കിയ ചോദ്യാവലിയുടെ അടിസ്ഥാനത്തിലാകും ചോദ്യം ചെയ്യൽ
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here