Advertisement

പേരാമ്പ്രയില്‍ മുസ്ലീം പള്ളിക്ക് നേരെയുണ്ടായ കല്ലേറ്; ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് സിപിഎം

January 7, 2019
1 minute Read
perambra masjid attack

കോഴിക്കോട് പേരാമ്പ്രയിലെ പള്ളിക്ക് നേരെയുണ്ടായ അക്രമത്തിൽ ഉന്നതതല അന്വേഷണം വേണമെന്ന് സിപിഐഎം. വസ്തുത പരിശോധിക്കാതെയാണ് പൊലീസ് അന്വേഷണം നടത്തിയതെന്നാണ് സിപിഐഎമ്മിന്റെ ആരോപണം. കേസിൽ അറസ്റ്റിലായ അതുൽദാസ് റിമാന്‍റിലാണ്.

Read More: ചന്ദ്രന്‍ ചുവപ്പണിയും; ‘ബ്ലഡ് മൂണ്‍’ വീണ്ടുമെത്തുന്നു

ഹർത്താൽ ദിനത്തിലാണ് പേരാമ്പ്രയിൽ സംഭവമുണ്ടായത്. യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രകടനത്തിനിടെ സംഘടിച്ചെത്തിയ ഡിവൈഎഫ്ഐ പ്രവർത്തകർ കല്ലെറിയുകയായിരുന്നു. ഇതിനിടയിലാണ് പേരാമ്പ്രയിലെ ജുമാ മസ്ജിദ് നേരെ കല്ലു പതിച്ചത്. സംഭവത്തിൽ പേരാമ്പ്ര ചെറുവണ്ണൂർ സിപിഎം ബ്രാഞ്ച് സെക്രട്ടറി അതുൽ ദാസിനെയാണ് പൊലീസ്
അറസ്റ്റ് ചെയ്തത്. എന്നാൽ സംഭവത്തിൽ ഉന്നതതല അന്വേഷണം വേണമെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അറിയിച്ചു.

Read More: ശബരിമലയിലെ ഈ വർഷത്തെ വരുമാനത്തിൽ മുൻ വർഷത്തേക്കാൾ ആറ് കോടിയുടെ കുറവ്

വസ്തുത പരിശോധിക്കാതെയാണ് പൊലീസ് അന്വേഷണം നടത്തിയതെന്നാണ് സിപിഎം ന്റെ വാദം. മതസ്പർധ വളർത്താൻ ശ്രമം നടന്നുവെന്ന കണ്ടെത്തി 153 എ വകുപ്പ് ചേർത്താണ് പൊലീസ് റിമാൻഡ് റിപ്പോർട്ട് തയാറാക്കിയത്. സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിച്ച ശേഷമാണ് പൊലീസ് അറസ്റ്റിലേക്ക് നീങ്ങിയത്. അതുൽ ദാസിനെ പേരാമ്പ്ര കോടതി റിമാൻഡ് ചെയ്യുകയും ചെയ്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top