കെപിസിസി പുനഃസംഘടന; കേരള നേതാക്കള്‍ രാഹുലുമായി കൂടിക്കാഴ്ച നടത്തും

കെപിസിസി പുനസംഘടന സംബന്ധിച്ച് കേരള നേതാക്കൾ ഇന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും ഡൽഹിയിലുണ്ട്. വര്‍ക്കിങ് പ്രസിഡന്റുമാര്‍ക്ക് പ്രവര്‍ത്തന മേഖല നിശ്ചയിക്കുന്നത് സംബന്ധിച്ചും തീരുമാനമെടുക്കും.
Read More: ‘ശബരിമല’; സംസ്ഥാന സര്‍ക്കാരിനെ പ്രഹരിക്കാന്‍ ബിജെപിയ്ക്ക് ആയുധം
ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തെത്തി നിൽക്കെ എത്രയും പെട്ടെന്ന് കെപിസിസിയിൽ പുതിയ ഭാരവാഹികളെ തീരുമാനിക്കേണ്ടതുണ്ട്. സംഘടനയെ കാര്യക്ഷമമായി കൊണ്ടുപോകാൻ കഴിയുന്നവർ, പരിചയ സമ്പന്നർ എന്നീ മാനദണ്ഡങ്ങളാണ് സംസ്ഥാന നേതാക്കൾ മുന്നോട്ട് വക്കുന്നത്. ഒപ്പം ഗ്രൂപ്പ് -മത- സമുദായ സമവാക്യങ്ങളും പാലിക്കേണ്ടി വരും.
Read More: മെസിയെ മറികടന്ന് ഛേത്രി; ഇന്ത്യയ്ക്ക് അഭിമാന നിമിഷം
10 ജനറല്‍ സെക്രട്ടറിമാര്‍, 25 സെക്രട്ടറിമാര്‍ എന്ന രീതിയില്‍ പുനസംഘടന നടത്താനാണ് ആലോചിക്കുന്നത്. ശൂരനാട് രാജശേഖരന്‍, തമ്പാനൂര്‍ രവി, മുന്‍ ഡി.സി.സി പ്രസിഡന്റുമാരായ കെ സുരേന്ദ്രന്‍, മുഹമ്മദ് കുഞ്ഞി, റോയ് കെ പൗലോസ് എന്നിവരുടെ പേരുകള്‍ ജനറല്‍ സെക്രട്ടറി പദത്തിലേക്ക് കേൾക്കുന്നുണ്ട്. ജനറൽ സെക്രട്ടറിമാരുടെ കാര്യത്തിലായിരിക്കും ആദ്യം തീരുമാനമുണ്ടാവുക.
വർക്കിങ് പ്രസിഡന്റുമാരായ കൊടിക്കുന്നില്‍ സുരേഷിനും കെ സുധാകരനും യഥാക്രമം തെക്കന്‍ മേഖലയും മലബാറും പ്രവർത്തന മേഖലയായി നല്‍കിയേക്കും. ഈ വിഷയങ്ങളിലെല്ലാം കഴിഞ്ഞ ദിവസങ്ങളിൽ മുല്ലപ്പള്ളി രാമചന്ദ്രൻ മുതിർന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എകെ ആൻറണിയുമായും ഉമ്മൻചാണ്ടിയുമായും രാഹുൽഗാന്ധി പുനസംഘടന സംബന്ധിച്ച് നേരത്തെ ചർച്ച നടത്തിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here