സിഡ്നി ടെസ്റ്റ് സമനിലയിലേക്ക്

സിഡ്നി ടെസ്റ്റിന്റെ അഞ്ചാം ദിനവും മോശം കാലവസ്ഥ മൂലം വൈകുന്നു. ഇന്നലെ മുതൽ ആരംഭിച്ച മഴ സിഡ്നി മൈതാനത്തിന്റെ ഔട്ട്ഫീൽഡിൽ വെള്ളക്കെട്ട് സൃഷ്ടിച്ചതാണ് മത്സരം വൈകാൻ കാരണം. മഴ തുടർന്നാൽ അവസാന ടെസ്റ്റ് സമനിലയിൽ അവസാനിക്കുമെന്ന് ഉറപ്പാണ്. അങ്ങനെയെങ്കിൽ ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യക്ക് സ്വന്തമാക്കാൻ സാധിക്കും. ഒസീസ് മണ്ണിൽ ആദ്യ ടെസ്റ്റ് പരമ്പര നേട്ടമെന്ന ചരിത്ര നാഴികകല്ലിലേക്കാണ് ഇന്ത്യ കുതിക്കുന്നത്. നേരത്തെ ഇന്ത്യ ആദ്യ ഇന്നിംഗ്സിൽ നേടിയ ഏഴിന് 622 ഡിക്ലയേഡ് എന്ന സ്കോറിനെതിരേ ഓസീസിന്റെ ഒന്നാം ഇന്നിംഗ്സ് 300ൽ അവസാനിച്ചിരുന്നു. ഫോളോഓൺ ആരംഭിച്ച ഓസ്ട്രേലിയ വിക്കറ്റ് നഷ്ടമില്ലാതെ 6 റൺസ് എന്ന നിലയിലാണ്.
Read More: മെസിയെ മറികടന്ന് ഛേത്രി; ഇന്ത്യയ്ക്ക് അഭിമാന നിമിഷം
മത്സരം സമനിലയിലായതായി ഏതാനും മിനിറ്റുകള്‍ക്കകം പ്രഖ്യാപിച്ചേക്കും. മഴ മൂലം മത്സരം തുടരാന്‍ സാധിക്കാത്ത സാഹചര്യമാണ് ഇപ്പോള്‍ സിഡ്നിയിലുള്ളത്. അതിനാല്‍ തന്നെ അവസാന ടെസ്റ്റ് സമനിലയിലായതായി ഔദ്യോഗികമായി പ്രഖ്യാപിക്കാനാണ് സാധ്യത.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here