വനിതാ മതിലില്‍ പങ്കെടുത്തതിന് വിശദീകരണം; എന്‍.എസ്.എസില്‍ നിന്ന് സ്ത്രീകളുടെ രാജി

vanitha mathil nss

വനിത മതിലില്‍ പങ്കെടുത്തതിന് വിശദീകരണം ചോദിച്ചതിനെത്തുടര്‍ന്ന് സ്ത്രീകള്‍ എന്‍.എസ്.എസില്‍ നിന്ന് രാജിവെച്ചു. തലപ്പിള്ളി താലൂക്ക് എന്‍.എസ്.എസ് യൂണിയനിലെ സ്ത്രീകളാണ് രാജിവെച്ചത്. എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുടെ വിലക്ക് ലംഘിച്ചതാണ് സ്ത്രീകളോട് വിശദീകരണം തേടാന്‍ കാരണം. വടക്കാഞ്ചേരി നഗരസഭാ സ്ഥിരം സമിതി അധ്യക്ഷയും കൗണ്‍സിലറും ഉള്‍പ്പടെയുള്ളവരാണ് ജനുവരി ഒന്നിന് നടത്തിയ വനിത മതിലില്‍ പങ്കെടുത്തത്. ഇതിനെതിരേ യൂണിയന്‍ ഭാരവാഹികള്‍ രംഗത്തെത്തിയതോടെയാണ് സ്ത്രീകള്‍ എന്‍.എസ്.എസിലെ പദവികള്‍ രാജിവെച്ചത്. വനിതാ യൂണിയന്‍ പ്രസിഡന്റായി ദീര്‍ഘനാള്‍ പ്രവര്‍ത്തിച്ച ടി.എന്‍ ലളിത, മെമ്പര്‍ പ്രസീത സുകുമാരന്‍ എന്നിവരാണ് രാജിവെച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top