ആലുവ അദ്വൈതാശ്രമത്തിലെ മോഷണം; പ്രതി പിടിയില്‍

ആലുവ അദ്വൈതാശ്രമത്തിൽ കടന്ന് മുറി കുത്തിത്തുറന്ന് 45000 രൂപയും രണ്ട് എ.ടി.എം കാർഡുകളും കവർന്ന കേസിലെ പ്രതി പിടിയിൽ. ആലുവ ദേശം സ്വദേശി സരിൻ കുമാറാണ് പിടിയിലായത്. ഇക്കഴിഞ്ഞ ഒക്ടോബർ 7 ന് പുലർച്ചെയാണ് സംഭവം. ആ ശ്രമത്തിൽ വഴിപാടായും മറ്റും ലഭിച്ച തുകയായിരുന്നു ഇത്. ഏടി എം കാർഡ് രണ്ട് കവറുകൾക്കുള്ളിലാണ് സൂക്ഷിച്ചിരുന്നത്.ഇതിന് പുറത്ത് പിൻ നമ്പറും കുറിച്ചിരുന്നു.തുടർന്ന് എ ടി എം കാർഡുപയോഗിച്ച് 30000 രൂപ പിൻവലിച്ചു.രണ്ട് പെട്രോൾ പമ്പുകളിൽ നിന്നായി എടിഎം കാർഡുപയോഗിച്ച് 750 രൂപയുടെ പെടോളും അടച്ചു. ആശ്രമത്തിലെ സി.സി.ടി.വി ക്യാമറയിൽ നിന്നു മാണ് മോഷ്ടാവിനെ തിരിച്ചറിഞ്ഞത്
ഇയാൾക്കെതിരെ എറണാകുളം സിററി, തൃക്കാക്കര ,ആലുവ, ചാലക്കുടി, കൊരട്ടി, അങ്കമാലി എന്നിവിടങ്ങളിലും മോഷണ കേസുകളുള്ളതായി എസ്ഐ ഫൈസൽ അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here