Advertisement

കെപിസിസി പുനഃസംഘടന ചർച്ച ഇന്ന് ഡൽഹിയിൽ

January 8, 2019
Google News 0 minutes Read
kpcc

. രാത്രി 8 നു എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്‌നികുമായി കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലയും ചർച്ച നടത്തും. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ എത്രയും പെട്ടെന്ന് പുനഃസംഘടന പൂർത്തിയാക്കണമെന്നാണ് സംസ്ഥാന നേതാക്കളുടെ ആവശ്യം. ജനറൽ സെക്രട്ടറിമാരുടെ എണ്ണം പരമാവധി കുറയ്ക്കണമെന്നാണ് കെപിസിസി അധ്യക്ഷന്റെ നിലപാട്. ഭാരവാഹികളുടെ സാധ്യത പട്ടിക മുൻനിർത്തിയാണ് ചർച്ച. ഡൽഹിയിലുണ്ടെങ്കിലും ഉമ്മൻ ചാണ്ടി ചർച്ചയിൽ പങ്കെടുക്കുന്നില്ല.അദ്ദേഹവുമായി മുല്ലപ്പള്ളി രാമചന്ദ്രൻ നേരത്തെ ചർച്ച നടത്തിയിരുന്നു. എ. കെ ആന്റണി അടക്കമുള്ള ഹൈക്കമാൻഡ് നേതാക്കൾക്കും പുനഃസംഘടന വേഗത്തിൽ പൂർത്തിയാക്കണമെന്ന നിലപാടാണ് ഉള്ളത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here