സംവരണ ബില്‍; എതിര്‍ത്ത മൂന്ന് വോട്ടില്‍ രണ്ടെണ്ണം മലയാളി എംപിമാരുടേത്

സംവരണ ബില്ലിനെ ലോക് സഭയില്‍ എതിര്‍ത്ത മൂന്ന് വോട്ടില്‍ രണ്ടെണ്ണം മലയാളി എംപിമാരുടേത്. കുഞ്ഞാലിക്കുട്ടിയും, ഇടി മുഹമ്മദ് ബഷീറുമാണ് ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്തത്. മുസ്‍ലിംലീഗും അണ്ണാഡിഎംകെയും മാത്രമാണ് ബില്ലിനെ തുറന്ന് എതിര്‍ത്ത് രംഗത്ത് എത്തിയത്. എഐഡിഎംകെ ബില്ലിനെ എതിര്‍ത്ത് സഭ ബഹിഷ്കരിച്ചിരുന്നു. മൂന്നിന് എതിരെ 323വോട്ടിനാണ് ബില്ല് പാസ്സായത്. കോണ്‍ഗ്രസും സിപിഎമ്മും ബില്ലിനെ അനുകൂലിച്ചു.
എല്ലാ മതങ്ങളിലെയും മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായ് പിന്നാക്കം നിൽക്കുന്നവരുടെ ശാക്തികരണമാണ് സംവരണ ഭരണഘടനാ ഭേഭഗതി ബില്ലിന്റെ ലക്ഷ്യമെന്നാണ് സാമുഹ്യനീതി വകുപ്പ് മന്ത്രി താവർ ചന്ദ്ഗഹ് ലോട്ട് ബില്ലിനെ കുറിച്ച് വ്യക്തമാക്കി. മുന്നാക്കവിഭാഗത്തിലെ സാമ്പത്തികമായ് പിന്നാക്കം നിൽക്കുന്നവരുടെ സാമുഹ്യ ദുരവസ്ഥ ഇനിയും കാണാതിരിയ്ക്കാനാവില്ലെന്നും അദേഹം പറഞ്ഞു.
സാമ്പത്തിക സംവരണത്തെ പിന്തുണയ്ക്കുന്നുവെന്നും എന്നാല്‍ ബില്‍ ജെപിസിക്ക് വിടണമെന്നും ചര്‍ച്ചകള്‍ക്ക് തുടക്കമിട്ട് കെവി തോമസ് പറഞ്ഞു. സാമ്പത്തിക സംവരണത്തോട് തത്വത്തില്‍ യോജിക്കുന്നുെവന്നും എന്നാല്‍ തിരക്കിട്ട് ബില്‍ കൊണ്ടുവന്നതിനോട് വിയോജിപ്പാണെന്നായിരുന്നു സിപിഎം നിലപാട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here