ഹാഷ്ടാഗില്‍ ഒതുങ്ങരുത് ആലപ്പാട്; പിന്തുണയുമായി പൃഥ്വിരാജ്

ആലപ്പാടിലെ കരിമണല്‍ ഖനനത്തിന് എതിരെ നടക്കുന്ന സമരത്തിന് പിന്തുണയുമായി നടന്‍ പൃഥ്വിരാജ്.
മതത്തെയും ആചാരങ്ങളേയും കുറിച്ചാണ് ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്. ഒരു ഫെയ്സ് ബുക്ക് പോസ്റ്റ് എത്രത്തോളം സഹായകരമാകുമെന്ന് അറിയില്ല. ഒരു കൂട്ടം മനുഷ്യരുടേയും അവര്‍ വീട് എന്ന് വിളിക്കുന്ന സ്ഥലവും അപകടത്തിലാണ്. ഇത് പ്രൈം ടൈമുകളില്‍ ഇടം പിടിക്കുന്നില്ല. . പ്രതീക്ഷിക്കുന്ന ഹാഷ്ടാഗോടെ ഈ പോസ്റ്റ് ഞാന്‍ അവസാനിപ്പിക്കും. ഇത് ഹാഷ്ടാഗ് മാത്രമായി പോകുമെന്ന ചിന്ത എന്നെ നിരാശനാക്കുന്നു. എനിക്ക് പ്രതീക്ഷിക്കാന്‍ മാത്രമേ കഴിയൂ, എന്റെ ഈ ശബ്ദം ഇനിയും ഉയരാന്‍ പോകുന്ന ആരവത്തിനൊപ്പം ചേരുമെന്നും ഉടന്‍ തന്നെയോ പിന്നീടോ നാം ബന്ധപ്പെട്ട അധികാരികളെ നടപടിയെടുക്കുകയല്ലാതെ വേറെ മാര്‍ഗമില്ലെന്ന നിലയിലെത്തിക്കവിധം വേണ്ടത്ര ശബ്ദമുയര്‍ത്തുമെന്നും പ്രതീക്ഷിക്കുന്നു. ആലപ്പാടിനെ രക്ഷിക്കുക. – എന്നാണ് പൃഥ്വി ഫെയ്സ് ബുക്കില്‍ കുറിച്ചിരിക്കുന്നത്
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here