Advertisement

മുന്നാക്ക ജാതിയിലെ പിന്നാക്ക വിഭാഗത്തിനുള്ള സംവരണം; കേന്ദ്ര സര്‍ക്കാരിന് മുന്നില്‍ നിരവധി കടമ്പകള്‍

January 8, 2019
1 minute Read

മുന്നാക്ക ജാതികളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് പത്ത് ശതമാനം സംവരണം നല്‍കാനുള്ള തീരുമാനം നടപ്പിലാക്കാന്‍ കേന്ദ്ര സര്‍ക്കാരിനെ കാത്തിരിക്കുന്ന കടമ്പകള്‍ നിരവധി. ഇതിനായുള്ള ഭരണഘടന ഭേദഗതി പാര്‍ലമെന്‍റിന്‍റെ ഇരുസഭകളിലും മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തില്‍ പാസാക്കണം.

Read More: വനിതാ മതിലില്‍ പങ്കെടുത്തതിന് കോണ്‍ഗ്രസ് നേതാവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി

ഭേദഗതി പാസായാലും സുപ്രീം കോടതിയില്‍ ചോദ്യം ചെയ്യപ്പെടാമെന്ന് നിയമ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഭരണഘടനയുടെ പതിനഞ്ച് പതിനാറ് അനുഛേദങ്ങളില്‍ ഭേദഗതി കൊണ്ടു വന്നാല്‍ മാത്രമേ മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം നല്‍കാന്‍ കഴിയൂ. ഈ ഭേദഗതി രാജ്യസഭയും ലോക്സഭയും വെവ്വേറെ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തില്‍ പാസാക്കണം.

Read More: സാമ്പത്തിക സംവരണം: വഞ്ചനയെന്ന് വെള്ളാപ്പള്ളി

ആശയത്തോടെ തത്വത്തില്‍ എതിര്‍പ്പില്ലെങ്കിലും തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള നീക്കമെന്നാരോപിച്ച് ഭേദഗതി ബില്ല് പാസാകുന്നത് പ്രതിപക്ഷം തടയാനാണ് സാധ്യത. അടുത്ത ബജറ്റ് സമ്മേളനത്തിലെങ്കിലും ബില്ല് പാസാക്കിയെടുക്കാനായാലും നിയമ തടസ്സങ്ങള്‍ അവസാനിക്കില്ലെന്ന് നിയമ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ആകെ അവസരങ്ങളുടെ അമ്പത് ശതമാനത്തില്‍ കൂടുതല്‍ സംവരണം ചെയ്യപ്പെടാന്‍ പാടില്ലെന്ന ഇന്ദിര സാഹ്നി വിധിയായിരിക്കും ഇവിടെ നിര്‍ണ്ണായകമാവുക.

Read More: മുന്നാക്കക്കാരിലെ പിന്നാക്ക സംവരണത്തെ സ്വാഗതം ചെയ്ത് മുഖ്യമന്ത്രി, നിയമവിരുദ്ധമാണെന്ന് ഡി രാജ

മൗലികാവകാശങ്ങള്‍ ലഘൂകരിക്കപ്പെടുന്ന ഭരണഘടന ഭേദഗതികള്‍ റദ്ദാക്കാന്‍ സുപ്രിം കോടതിക്ക് അധികാരമുണ്ടെന്ന 1973ലെ കേശവാനന്ദ ഭാരതി കേസിലെ വിധിയും കേന്ദ്ര സര്‍ക്കാരിന് വെല്ലുവിളിയാകുമെന്നാണ് നിയമ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top