അലോക് വർമ സിബിഐ ഡയറക്ടറായി വീണ്ടും ചുമതലയേറ്റു

അലോക് വർമ സിബിഐ ഡയറക്ടറായി വീണ്ടും ചുമതലയേറ്റു. ഡയറക്ടര്‍ ചുമതലയിൽ നിന്ന് നീക്കിയ കേന്ദ്ര സർക്കാർ ഉത്തരവ് സുപ്രീം കോടതി ഇന്നലെ റദ്ദാക്കിയിരുന്നു. അതിനിടെ അലോക് വർമയുടെ ഭാവി തീരുമാനിക്കാനുള്ള ഉന്നതതല സമിതി യോഗത്തില്‍ ചീഫ് ജസ്റ്റിസ് രഞ്ചൻ ഗൊഗോയ്ക്ക് പകരം ജസ്റ്റീസ് എ കെ സിക്രി പങ്കെടുക്കും.
ഒക്റേറാബര്‍ 23 നു അർദ്ധരാത്രി നാടകീയ നീക്കങ്ങളിലൂടെ സി ബി ഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് പുറത്താക്കപെട്ടതിനു ശേഷം, അലോക് വർമ വീണ്ടും ഡൽഹിയിലെ സി ബി ഐ ആസ്ഥാനത്ത് തിരിച്ചെത്തി. പൂർണ അധികാരമുള്ള ഡയറക്ടര്‍ ആയിരുന്നു ഒക്റ്റോനർ 23 നു പടിയിറങ്ങുമ്പോൾ വർമയെങ്കിൽ, ഭാഗികമായ അധികാരങ്ങളോടെ മാത്രമാണ് തിരിച്ചു വരവ്. രാവിലെ 10 45 ഓടെ ആസ്ഥാനത്തെത്തിയ അലോക് വർമ ചുമതലകള്‍ ഏറ്റെടുത്തു. ആക്റ്റിംഗ് ഡയറക്ടര്‍ ആയി പ്രവര്‍ത്തിച്ചിരുന്ന എൻ നാഗേഷ്വർ റാവു അലോക് വർമയെ സ്വീകരിച്ചു. നയപരമായ കാര്യങ്ങളിൽ തീരുമാനമെടുക്കാന്‍ അധികാരമില്ലെങ്കിലും പുതിയ കേസുകള്‍ രെജിസ്റ്റർ ചെയ്യുന്നതിനും, പ്രഥമിക അന്വേഷണങ്ങൾക്ക് ഉത്തരവിടുന്നതിനും അലോക് വർമക്ക് തടസങ്ങൾ ഉണ്ടാകില്ലെന്നാണ് വിലയിരുത്തൽ. അതിനാല്‍ റഫേൽ ഉൾപെടെയുള്ള വിഷയങ്ങളില്‍ അന്വേഷണം നടത്താൻ അലോക് വർമ തയ്യാറാകുമോ എന്നതാണ് രാജ്യം ഉറ്റു നോക്കുന്നത്. അതേ സമയം ഡയറക്ടര്‍ പദവിയിലെ അലോക് വർമയുടെ ഭാവി തീരുമാനിക്കാനുള്ള ഉന്നത തല സമിതി യോഗത്തില്‍ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് പങ്കെടുക്കില്ല. അലോക് വർമയെ ഡയറക്ടര്‍ സ്ഥാനത്ത് തിരികെ കൊണ്ടു വരുന്ന വിധി പുറപെടുവിച്ചത് ചീഫ് ജസ്റ്റിസാണ്. ഇക്കാരണത്താലാണ് പിന്മാറ്റം. പകരം ജസ്റ്റിസ് എ കെ സിക്രിയുടെ പേര് ചീഫ് ജസ്റ്റിസ് മുന്നോട്ട് വച്ചു. പ്രധാനമന്ത്രി അധ്യക്ഷനായ ഉന്നതതല സമിതിയിൽ ലോക്സഭയിലെ ഏറ്റവും വലിയ പ്രതിപക്ഷ പാർട്ടിയുടെ നേതാവായ മല്ലികാർജുൺ ഖാർഗെയാണ് മറ്റൊരംഗം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here