Advertisement

സിവിസി റിപ്പോര്‍ട്ട് പരിഗണിച്ച് ഉന്നതസമിതി

January 9, 2019
Google News 0 minutes Read

സിബിഐ ഡയറക്ടര്‍ അലോക് വര്‍മയ്‌ക്കെതിരായ ആരോപണത്തില്‍ കേന്ദ്ര വിജിലന്‍സ് കമ്മീഷന്റെ (സിവിസി) റിപ്പോര്‍ട്ട് ഉന്നതസമിതി പരിഗണിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് റിപ്പോര്‍ട്ട് പരിഗണിച്ചത്. യോഗം അരമണിക്കൂറോളം നീണ്ടുനിന്നു. പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന ഖാര്‍ഗെയും സുപ്രീം കോടതി ജഡ്ജി എ.കെ സിക്രിയും പങ്കെടുത്തു. അലോക് വര്‍മയ്ക്ക് പറയാനുള്ള വിശദീകരണം കേള്‍ക്കണമെന്നും ഖാര്‍ഗെ ആവശ്യപ്പെട്ടു. അതേസമയം, യോഗത്തില്‍ വ്യക്തമായ തീരുമാനത്തില്‍ എത്താന്‍ സാധിക്കാത്തതിനാല്‍ സമിതി വ്യാഴാഴ്ച വീണ്ടും യോഗം ചേരും. ചൊവ്വാഴ്ചയാണു സിബിഐ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് അലോക് വര്‍മയെ നീക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടി സുപ്രീം കോടതി റദ്ദാക്കിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here