ലോക്‌സഭാ തെരഞ്ഞെടുപ്പ് ഏപ്രില്‍, മേയ് മാസങ്ങളില്‍ നടക്കും

പതിനേഴാം ലോക്‌സഭാ തെരഞ്ഞെടുപ്പ് എപ്രില്‍, മേയ് മാസങ്ങളില്‍ നടക്കും. എപ്രില്‍ ആദ്യവാരം ആരംഭിച്ച് മേയ് രണ്ടാം വാരം പൂര്‍ത്തിയാകും വിധം ഒന്‍പത് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കുക. മേയ് 17 നോ 18 നോ ആകും വോട്ടെണ്ണല്‍ നടക്കുക.
Read More: ആലപ്പാടിന് പിന്തുണയേറുന്നു; ജനകീയ സമരം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
രാഷ്ട്രീയ കാര്യങ്ങള്‍ക്കുള്ള പാര്‍ലമെന്ററി സമിതി പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിനായുള്ള തീയ്യതിയുടെ കാര്യത്തില്‍ അന്തിമ ധാരണയിലെത്തി. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലെ പോലെ ജനുവരി 31 നാകും സഭ ബജറ്റ് സമ്മേളനത്തിനായി ചേരുക. ഫെബ്രുവരി 1 ന് ബജറ്റ്. ഇടക്കാല ബജറ്റ് അവതരിപ്പിച്ച് പതിമൂന്നിന് സഭ പിരിയും. ഈ സാഹചര്യത്തിലാണ് മാര്‍ച്ച് രണ്ടാം വാരത്തിന് മുന്‍പ് പൊതു തെരഞ്ഞെടുപ്പ് പ്രഖ്യാപിയ്ക്കാനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ തിരുമാനം.
ഇപ്പോള്‍ പരിഗണിയ്ക്കുന്നതനുസരിച്ച് ഒന്‍പത് ഘട്ടങ്ങളിലായകും 17 ആം സഭയിലെ അംഗങ്ങളെ കണ്ടെത്താനുള്ള വോട്ടെടുപ്പ്. എപ്രില്‍ 5 നായിരിയ്ക്കും ആദ്യ ഘട്ടം. മേയ് 14 ന് ഒന്‍പതാം ഘട്ട വോട്ടെടുപ്പ് നടക്കും. വോട്ടെടുപ്പ് പ്രഖ്യാപിയ്ക്കുന്നതിന് മുന്‍പ് എല്ലാ സംസ്ഥാനങ്ങളിലും സന്ദര്‍ശനം നടത്താനും തെരഞ്ഞെടുപ്പ് കമ്മീഷന്‍ തിരുമാനിച്ചിട്ടുണ്ട്. മാര്‍ച്ച് രണ്ടാം വാരത്തിനകം നടത്തുന്ന സന്ദര്‍ശനത്തിന്റെ ലക്ഷ്യം അതത് സംസ്ഥാനങ്ങളിലെ സുരക്ഷാ സംവിധാനങ്ങള്‍ വിലയിരുത്തലാണ്. വോട്ടെണ്ണല്‍ മേയ് 17 നോ 18 നോ ആകും നടക്കുക. ജൂണ്‍ 1ന് 17 ആം ലോകസഭ രൂപീകരിയ്ക്കും വിധം മറ്റ് നടപടികള്‍ പൂര്‍ത്തിയാകും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here