Advertisement

എഫ് സി പോർട്ടോക്കെതിരെ ഫ്രീകിക്കിൽ വിജയമൊരുക്കി മെസി; ക്ലബ്ബ് ലോകകപ്പിൽ ഇൻ്റർ മിയാമിക്ക് ആദ്യ ജയം

June 20, 2025
2 minutes Read

ഒരു ഗോളിന് പിന്നിൽ നിന്ന ശേഷം ലയണൽ മെസിയുടെ നേതൃത്വത്തിൽ ഗംഭീര തിരിച്ചു വരവ് നടത്തിയ ഇൻ്റർ മിയാമിക്ക് ഫിഫ ക്ലബ്ബ് ലോക കപ്പിൽ ആദ്യവിജയം. ജോർജിയയിലെ അറ്റ്‌ലാൻ്റ മെഴ്‌സിഡസ് ബെൻസ് സ്റ്റേഡിയത്തിൽ വ്യാഴാഴ്ച നടന്ന മത്സരത്തിൽ അർജൻ്റീനിയൻ താരം ലയണൽ മെസി ഒരു കർവ് ഫ്രീകിക്ക് ഗോളിലൂടെയാണ് ഇൻ്റർ മിയാമിക്ക് ചരിത്ര വിജയമൊരുക്കിയത്. പോർച്ചുഗീസ് ക്ലബ്ബ് ആയ എഫ്സി ഫോർട്ടോ ആയിരുന്നു എതിരാളികൾ.

മിയാമി താരങ്ങളെ ഞെട്ടിച്ച്മത്സരത്തിൻ്റെ എട്ടാം മിനിറ്റിൽ എഫ്സി പോർട്ടോയാണ് ആദ്യം ലീഡ് എടുത്തത്. വാർ ചെക്കിങ്ങിലൂടെ ലഭിച്ച പെനാൽറ്റി അവസരം സ്പാനിഷ് താരം സാമു അഗെഹോവ മുതലാക്കി. എന്നാൾ 47-ാം മിനിറ്റിൽ വെനസ്വാലക്കാരൻ ടെലാസ്കോ സെഗോവിയ നിർണായക സമനില പിടിച്ചതോടെ മിയാമി ആശ്വാസിച്ചു. സമനില ഗോൾ വന്ന് ഏഴ് മിനിറ്റിന് ശേഷമായിരുന്നു മെസിയുടെ ഫ്രീകിക്ക് ഗോൾ. മറ്റൊരു മത്സരത്തിൽ ബ്രസീലിയൻ ക്ലബ് ആയ പാൽമിറസ് ഈജിപ്തിൽ നിന്നുള്ള അൽ അഹ് ലിയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചു. ജയത്തോടെ നാല് പോയിൻ്റ് വീതം സ്വന്തമാക്കിയ പാൽമിറസും ഇൻ്റർമിയാമിയും യഥാക്രമം ഗ്രൂപ്പിൽ ഒന്നും രണ്ട് സ്ഥാനങ്ങളിലാണ്.മെസിയുടെ കരിയറിലെ 1250 -ാം ഗോൾ ആയിരുന്നു.

Story Highlights : Club World Cup: Inter Miami secures first win

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top