‘പുതിയ നീക്കം’; സിബിഐയില്‍ വന്‍ അഴിച്ചുപണിയുമായി അലോക് വര്‍മ്മ

സിബിഐയില്‍ വന്‍ അഴിച്ചുപണിയുമായി ഡയറക്ടര്‍ അലോക് വര്‍മ്മ. സിബിഐയിലെ അഞ്ച് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലം മാറ്റം. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതതല സമിതി യോഗം നടന്നുകൊണ്ടിരിക്കെയാണ് അലോക് വര്‍മ്മയുടെ അഴിച്ചുപണി. ജെ.ഡി അജയ് ഭട്ട്‌നഗര്‍, ഡിഐജി എം.കെ സിന്‍ഹ, ഡിഐജി തരുണ്‍ ഗൗബ, ജെഡി മുരുകേശന്‍, എ.കെ ശര്‍മ എന്നീ ഉദ്യോഗസ്ഥരെയാണ് സ്ഥലം മാറ്റിയത്. സിബിഐ ആസ്ഥാനത്ത് ഡെപ്യൂട്ടി ഡയറക്ടറായി അനീഷ് പ്രസാദ് തുടരും. രാകേഷ് അസ്താനയ്‌ക്കെതിരായ അന്വേഷണം പുതിയ ഉദ്യോഗസ്ഥരെ ഏല്‍പ്പിക്കും. ഉന്നതതല സമിതി യോഗം പ്രധാനമന്ത്രിയുടെ വസതിയില്‍ തുടരുകയാണ്.
CBI Sources: Five officers, JD Ajay Bhatnagar, DIG MK Sinha, DIG Tarun Gauba, JD Murugesan & AD AK Sharma transferred. pic.twitter.com/KxUkpa74cX
— ANI (@ANI) January 10, 2019
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here