Advertisement

അലോക് വര്‍മ്മയെ സിബിഐ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് മാറ്റി

January 10, 2019
Google News 1 minute Read

പ്രധാനമന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന ഉന്നതതല സമിതി യോഗത്തില്‍ നാടകീയ രംഗങ്ങള്‍. സിബിഐ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് അലോക് വര്‍മ്മയെ വീണ്ടും മാറ്റി. ഉന്നതതല സമിതി യോഗത്തിലാണ് തീരുമാനം. സുപ്രീം കോടതി നിയോഗിച്ച ഉന്നതതല സമിതി യോഗത്തില്‍ പ്രതിപക്ഷ കക്ഷി നേതാവ് മല്ലികാര്‍ജുനെ ഖാര്‍ഗെ വിയോജിപ്പ് രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. കമ്മിറ്റി യോഗത്തിൽ പങ്കെടുത്ത സുപ്രീംകോടതി ജഡ്ജി എ.കെ സിക്രി വർമയെ മാറ്റുന്നതിനെ അനുകൂലിച്ചു. പ്രതിപക്ഷനേതാവ് മല്ലികാർജുൻ ഖർഗെ തീരുമാനത്തോട് വിയോജിച്ചു. രണ്ടര മണിക്കൂർ നീണ്ടു നിന്ന സെലക്ഷൻ കമ്മിറ്റി യോഗത്തിന് ശേഷമാണ് അലോക് വർമയെ മാറ്റാൻ തീരുമാനിച്ചിരിക്കുന്നത്.

Read More: ‘പുതിയ നീക്കം’; സിബിഐയില്‍ വന്‍ അഴിച്ചുപണിയുമായി അലോക് വര്‍മ്മ

അലോക് വര്‍മ്മയെ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് മാറ്റിനിര്‍ത്തിയുള്ള കേന്ദ്ര സര്‍ക്കാര്‍ നടപടി രണ്ട് ദിവസം മുന്‍പ് സുപ്രീം കോടതി റദ്ദാക്കിയിരുന്നു. ഇതേ തുടര്‍ന്ന് സിബിഐ ഡയറക്ടര്‍ സ്ഥാനത്തേക്ക് അലോക് വര്‍മ്മ തിരിച്ചുവന്നു. സിബിഐ ഡയറക്ടര്‍ സ്ഥാനത്തേക്ക് തിരിച്ചെത്തി രണ്ടാം ദിവസമാണ് വീണ്ടും അലോക് വര്‍മ്മയെ മാറ്റാന്‍ തീരുമാനമായിരിക്കുന്നത്. പ്രധാനമന്ത്രി അധ്യക്ഷനായ ഉന്നതതല സമിതിയെ നിയോഗിച്ച് സുപ്രീം കോടതിയാണ്. അലോക് വര്‍മ്മയ്‌ക്കെതിരായ കേസുകള്‍ പരിശോധിക്കാനാണ് സമിതിയെ നിയോഗിച്ചത്.

Read More: ചരിത്രം തിരുത്തി കുറിച്ചു; സീനിയര്‍ വോളിയില്‍ കേരള വനിതാ ടീമിന് കിരീടം

നേരത്തേ സിബിഐ ഡയറക്ടറായിരുന്ന സമയത്ത് അലോക് വർമയും ഉപഡയറക്ടറായ രാകേഷ് അസ്താനയും തമ്മിലുള്ള ഉൾപ്പോരിനെത്തുടർന്നാണ് കേന്ദ്രസർക്കാർ വർമയെ സ്ഥാനത്ത് നിന്ന് മാറ്റിയത്.

Read More: ‘തലൈവർ തിരുമ്പി വന്തിട്ടേ..’ മരണമാസ് പ്രകടനവുമായി ജനഹൃദയങ്ങൾ കീഴടക്കി രജനിയുടെ ‘പേട്ട’, റിവ്യൂ വായിക്കാം…

അർധരാത്രി സിബിഐ ഡയറക്ടർ സ്ഥാനത്ത് നിന്ന് അലോക് വർമയെ പുറത്താക്കാൻ കേന്ദ്രസർക്കാർ ഉത്തരവിട്ടതിന് പിന്നാലെ ഹർജിയുമായി അദ്ദേഹം സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഒന്നരമാസത്തോളം വാദം കേട്ടതിന് ശേഷം അലോക് വർമയെ മാറ്റി നിർത്തിയ കേന്ദ്രസർക്കാർ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. എന്നാൽ നയപരമായ തീരുമാനങ്ങൾ വർമ എടുക്കരുതെന്നും അദ്ദേഹം പദവിയിൽ തുടരുന്ന കാര്യം സെലക്ഷൻ കമ്മിറ്റിക്ക് തീരുമാനിക്കാമെന്നും സുപ്രീംകോടതി വിധിച്ചിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here