Advertisement

തിരുവാഭരണ ഘോഷയാത്രയ്ത്ത് സായുധ പോലീസ് സുരക്ഷ വേണമെന്ന് സര്‍ക്കാര്‍

January 10, 2019
0 minutes Read
thiruvabharana khoshayathra

ശബരിമല തിരുവാഭരണ ഘോഷയാത്രയ്ക്ക് സായുധ പോലീസ് സുരക്ഷ ഒരുക്കുമെന്ന് സർക്കാർ ഹൈക്കോടതിയിൽ. സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ടുണ്ടായ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ തിരുവാഭരണ ഘോഷയാത്രയ്ക്ക് സുരക്ഷ വേണമെന്നാവശ്യപ്പെട്ട് പന്തളം കൊട്ടാരം മാനേജ്മെന്‍റ് കമ്മിറ്റി നൽകിയ ഹർജിയിലാണ് സർക്കാർ സത്യവാങ്മൂലം.
തിരുവാഭരണ സംഘത്തെ അനുഗമിക്കുന്ന രാജ പ്രതിനിധിയ്ക്കും സുരക്ഷയുണ്ടാകുമെന്നും ഇതിനായി ഡിവൈസ്പിമാരടങ്ങുന്ന ഉദ്യോഗസ്ഥരെ നിശ്ചയിച്ചതായും ഹൈക്കോടതിയെ അറിയിച്ചു.ഘോഷയാത്രയെ പ്രത്യേക പരിശീലനം ലഭിച്ച 150 പേർ അനുഗമിക്കുമെന്ന് ദേവസ്വം ബോ‍ർഡും കോടതിയെ അറിയിച്ചു. സർക്കാർ ഉറപ്പിന്‍റെ അടിസ്ഥാനത്തിൽ ഹർജി കോടതി തീർപ്പാക്കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Breaking News:
മണ്ഡലം ഇളക്കിമറിച്ച് യു.ഡി.എഫ് പ്രവർത്തകർ
നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്ത് വിജയിച്ചു
ആര്യാടൻ ഷൗക്കത്തിന് കൈ കൊടുത്ത് നിലമ്പൂർ
ആര്യാടൻ ഷൗക്കത്തിന് 11,005 വോട്ടിന്റെ വിജയം
Top