ഷീല ദീക്ഷിത് ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷ

മുന്‍ ദല്‍ഹി മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഷീല ദീക്ഷിത് ഡല്‍ഹി കോണ്‍ഗ്രസ് മേധാവിയായി തെരഞ്ഞെടുക്കപ്പെട്ടു. ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി അജയ് മാക്കന്‍ സ്ഥാനം ഒഴിഞ്ഞതിനു പിന്നാലെയാണ് ഷീല ദീക്ഷിത് ഡല്‍ഹിയില്‍ കോണ്‍ഗ്രസ് തലപ്പത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ആള്‍ ഇന്ത്യ കോണ്‍ഗ്രസ് കമ്മിറ്റിയിലെ ഡല്‍ഹിയുടെ ചുമതലയുള്ള പി.സി ചാക്കോ ആണ് ഷീല ദീക്ഷിത്തിനെ സ്ഥാനത്തേക്ക് തെരഞ്ഞെടുത്തതായി അറിയിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പിന് വെറും മൂന്നു മാസം മാത്രം ബാക്കി നില്‍ക്കെ ഡല്‍ഹിയില്‍ കോണ്‍ഗ്രസിനെ പഴയ പ്രതാപത്തിലേക്ക് തിരിച്ചു കൊണ്ടു വരിക എന്ന വലിയ ലക്ഷ്യമാണ് 80കാരിയായ ദീക്ഷിത്തിന് മുന്നിലുള്ളത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here