ഐലീഗ്; ഗോകുലം കേരള എഫ് സി ചർച്ചിൽ ബ്രദേഴ്സിനെ നേരിടും
ഐലീഗിൽ ഇന്ന് ഗോകുലം കേരള എഫ് സി ചർച്ചിൽ ബ്രദേഴ്സിനെ നേരിടും. പതിനൊന്ന് മത്സരങ്ങളിൽ പത്ത് പോയിന്‍റ് മാത്രമുള്ള ഗോകുലം പോയിന്‍റ് പട്ടികയിൽ എട്ടാം സ്ഥാനത്താണ്.വൈകുന്നേരം 5 മണിക്ക് വാസ്കോ തിലക് മൈതാൻ സ്റ്റേഡിയത്തിലാണ് മത്സരം.തുടർച്ചയായി 3 തോൽവികൾ നേരിട്ട ഗോകുലത്തിന് ഈ മത്സരം നിർണായകമാണ്. ഇനി ഗോകുലത്തിന് അവശേഷിക്കുന്നത് 9 മത്സരങ്ങളാണ്. അതിൽ നാലു ഹോംഗ്രൗണ്ട് മാച്ചുകൾ മാത്രമാണുള്ളത്.അതിന്ൽ ഇനിയുള്ള കളികളിൽ വിജയം അനിവാര്യമാണ്.ചെന്നൈ എഫ് സിയുമായുള്ള അവസാന മത്സരത്തിൽ മലയാളി താരം അർജുൻ രാജിന് ചുവപ്പ് കാർഡ് ലഭിച്ചത് ടീമിന് തിരിച്ചടിയായി.അർജുൻ ജയരാജിന് പകരമായി മാർക്കസ് ജോസഫ് മത്സരത്തിനിറങ്ങാനാണ് സാധ്യത.നിലവിൽ 11 മത്സരങ്ങളിൽ 19 പോയിന്‍റുമായി ചർച്ചിൽ ബ്രദേഴഅസ് നാലാം സ്ഥാനത്താണ്.പന്ത്രണ്ടാമത്തെ മത്സരത്തിനിറങ്ങുന്ന ഗോകുലത്തിന് കരുത്തേകാൻ ട്രിനിഡാഡ് ആന്‍റ് ടോബാഗോ സ്ട്രൈക്കർ മാർക്കസ് ജോസഫ് വ്യഴാഴ്ച മത്സരത്തിനിറങ്ങും.അറ്റാക്കിംഗ് മിഡ്ഫീൽഡറായും കളിക്കാൻ കഴിവുള്ള ഈ ഇരുപത്തിയേഴുകാരൻ ഗോകുലത്തിന് കൂടുതൽ പ്രതീക്ഷയേകുന്നു.ടീമിന്‍റെ ആക്രമണ നിര ശക്തമാക്കാനാണ് ഗോകുലത്തിന്‍റെ ലക്ഷ്യം. അവസാന മത്സരത്തിൽ കരുത്തരായ മിനർവ പഞ്ചാബിനെ രണ്ട് ഗോളുകൾക്ക് തോൽപിച്ച ആത്മവിശ്വാസത്തിലാണ് ചർച്ചിൽ ബ്രദേഴ്സ് മത്സരത്തിനിറങ്ങുന്നത്.തുടർച്ചയായ രണ്ട് മത്സരത്തിലെ വിജയം ആവർത്തിക്കാനായി ചർച്ചിൽ മത്സരത്തിറങ്ങുമ്പോൾ ആക്രമണ നിരക്ക് കൂടുതൽ കരുത്തേകി ഗോകുലം കളത്തിലിറങ്ങുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here