സാമ്പത്തിക സംവരണത്തിന് വേണ്ടി പാർലമെന്റ് പാസ്സാക്കിയ ഭരണഘടന ദേദഗതി ചോദ്യം ചെയ്ത് സുപ്രീം കോടതിയിൽ ഹർജി

മുന്നോക്ക സമുദായങ്ങൾക്കുള്ള സാമ്പത്തിക സംവരണത്തിന് വേണ്ടി പാർലമെന്റ് പാസ്സാക്കിയ ഭരണഘടന ദേദഗതി ചോദ്യം ചെയ്ത് സുപ്രീം കോടതിയിൽ ഹർജി. യൂത്ത് ഫോർ ഇക്വോളിറ്റി എന്ന സന്നദ്ധ സംഘടനയാണ് ഹർജി നൽകിയിരിക്കുന്നത്. കാര്യമായ ചർച്ചകൾ ഒന്നും കൂടാതെ പാർലമെന്റ് പാസാക്കിയ ദേദഗതി ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾക്ക് വിരുദ്ധമാണെന്നാണ് ഹർജിയിൽ പറയുന്നു.
സാമ്പത്തിക മാനദണ്ഡങ്ങളല്ല സംവരണത്തിന്റെ അടിസ്ഥാനമെന്നും അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്. നരസിംഹ റാവു സര്ക്കാര് കൊണ്ടുവന്ന സാമ്പത്തിക എതിരെ നിയമ പോരാട്ടം നടത്തിയ ഇന്ദിര സഹിനിയും അടുത്ത ദിവസം ഭേദഗതിക്ക് എതിരെ ഹർജി നൽകും എന്നും സൂചന ഉണ്ട്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here